29 Sunday
November , 2020
12.26 PM
livenews logo
flash News
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌ മറഡോണയ്ക്ക് ആദരമർപ്പിച്ച് ദുബയ് ഇസിഎച്ച് ഫുട്ബോൾ ക്ലബ്ബ് കോഴിക്കോട് ജില്ലയിൽ ഏഴ് ക്രിട്ടിക്കൽ ബൂത്തുകൾ ഉൾപ്പടെ 1000 പ്രശ്നബാധിത ബൂത്തുകൾ ഡിഎൽഎഡ് വിദ്യാർഥികളുടെ ഓൺലൈൻ ടീച്ചിങ് പ്രാക്ടീസ് പ്രവർത്തനങ്ങളിൽ വ്യാപക പരാതി

ദമ്മാം മീഡിയാ ഫോറം ഭാരവാഹികൾദമ്മാം: ദമ്മാമിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിന്റെ 2020 - 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമ്മാം റോയൽ മലബാർ റെസ്റ്റോറന്റിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗമാണ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തത്‌.

 

പ്രസിഡന്റ് സാജിദ്‌ ആറാട്ടുപുഴ (ഗൾഫ്‌ മാധ്യമം), ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ (തേജസ്‌), ട്രഷറർ മുജീബ്‌ കളത്തിൽ (ജയ്ഹിന്ദ്‌), വൈസ്‌ പ്രസിഡന്റ്‌ ലുഖ്‌മാൻ വിളത്തൂർ(മനോരമ), ജോയിന്റ്‌ സെക്രട്ടറി വിഷ്ണുദത്ത് എളമ്പുലാശ്ശേരി (കൈരളി) എന്നിവരാണ് ഭാരവാഹികൾ
 

 

മുൻ പ്രസിഡന്റ്‌ ചെറിയാൻ കിടങ്ങന്നൂർ വരണാധികാരിയായിരുന്നു. ചെറിയാൻ കിടങ്ങന്നൂർ (മംഗളം) അധ്യക്ഷത വഹിച്ച വാർഷിക ജനറൽ ബോഡി യോഗം മുതിർന്ന അംഗം പി.ടി അലവി (ജീവൻ ടിവി) ഉദ്ഘാടനം ചെയ്തു.

 

ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ആളത്ത്‌ (ചന്ദ്രിക ) വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ കാലങ്ങളിൽ പ്രശംസനീയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ മീഡിയ ഫോറത്തിന് സാധിച്ചതായും കോവിഡ്‌ കാലത്ത്‌ നിർധനനായ പ്രവാസിക്ക്‌ നാടണയാൻ വിമാന ടിക്കറ്റ്‌ നൽകാനും  സാധിച്ചതായി വാർഷിക റിപ്പോർട്ടിൽ വിശദീകരിച്ചു. 

 

ഹബീബ്‌ ഏലംകുളം (മലയാളം ന്യൂസ്‌), നൗഷാദ്‌ ഇരിക്കൂർ (മീഡിയവൺ), സുബൈർ ഉദിനൂർ (24 ന്യൂസ്‌) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഓഡിറ്ററായി മുഹമ്മദ്‌ റഫീഖ്‌ ചെമ്പോത്തറയെ (സിറാജ്‌)  ചുമതലപ്പെടുത്തി. പ്രസിഡന്റ്‌ സാജിദ്‌ ആറാട്ടുപുഴ  നയപ്രഖ്യാപനം നടത്തി. അഷ്‌റഫ്  ആളത്ത് സ്വാഗതവും സിറാജുദീൻ നന്ദിയും പറഞ്ഞു. 

 

കോവിഡ്‌ നിയമാവലികൾ പാലിച്ച്‌ ഒക്ടോബർ 24 മുതൽ വാർത്താ സമ്മേളനങ്ങൾ പുനരാരംഭിക്കുമെന്നും  വാർത്താ സമ്മേളനങ്ങൾക്കായി ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ (0509421019), ട്രഷറർ മുജീബ്‌ കളത്തിൽ (0502951575) എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

 

October 20, 2020, 08:48 am

Advertisement

Advertisement