21 Tuesday
January , 2020
6.17 AM
livenews logo
flash News
അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഹോട്ടലിലെ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു ഇന്ത്യക്കാരന് ദുബയിൽ 38.67 ലക്ഷം രൂപ സമ്മാനം റോഡ് ഷോ ചതിച്ചു; കെജ്രിവാളിന് നാമനിർദേശപത്രിക സമർപ്പിക്കാനായില്ല ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി

പ്രവാസികളല്ല അവർ യുഎഇ പൗരൻമാർ തന്നെ: റാഷിദ് അൽ സുവൈദി

December 06, 2019, 21:01 pm

ഷാർജ: യുഎഇയിൽ ജീവിക്കുന്ന പ്രവാസികളും യുഎഇ പൗരൻമാരെ പോലെയാണെന്നും, ഞങ്ങളുടെ സഹോദരർ ആണെന്നും സാമൂഹിക  പ്രവർത്തകനും യു.എ.ഇ.പൗരനുമായ റാഷിദ് അൽ സുവൈദി. ദർശന നടത്തിയ യു.എ.ഇ.യുടെ 48ാം ദേശീയ ദിനാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

 


യുഎഇയുടെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ ഇവിടെ ജീവിച്ച വിദേശികളെ വിസ്മരിക്കാൻ പറ്റാത്തതാണെന്നും അതിൽ ഇന്ത്യക്കാരുടെ പങ്ക് നിർണായകവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ആഘോഷ പരിപാടി ഐഎഎസ് പ്രസിഡന്റ് ഇ പി ജോൺസൻ ഉദ്ഘാടനം ചെയ്തു. യുഎഇ പൗരൻമാരായ ഖാലിദ് ഹുസൈൻ അൽ ഗസ്സൽ,  അമൽ ലാരി, ഐഎഎസ് ട്രഷറർ കെ ബാലകൃഷ്ണൻ, സലാം പാപ്പിനിശ്ശേരി, എസ് മുഹമ്മദ് ജാബിർ, ഷാജി ജോൺ, നദീർ കാപ്പാട്, ഇ ടി പ്രകാശൻ, ഷിബു ജോൺ, ഫിറോസ് തമന്ന, സഹദ് പുറക്കാട്, യൂസഫ് സഹീർ, ചന്ദ്ര പ്രകാശ് ഇടമന, സി പി മുസ്തഫ, കെ ഫൈസൽ മുഹമ്മദ്, ആരിഫ് പടിഞ്ഞാറങ്ങാടി, കെ ടിപി ഇബ്രാഹിം, ദർശന വനിത വിഭാഗം നേതാവ് ഷിജി അന്ന ജോസഫ് എന്നിവർ സംസാരിച്ചു.

 

ദർശന പ്രസിഡന്റ് സിപി ജലീൽ അധ്യക്ഷത വഹിച്ചു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി സ്വാഗതവും ദർശന ട്രഷറർ ടി പി അശറഫ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളോടെ മുതിർന്ന യുഎഇ പൗരൻന്മാരെയും ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

December 06, 2019, 21:01 pm

Advertisement