11 Wednesday
December , 2019
11.52 AM
livenews logo
flash News
പൗരത്വ ഭേ​ദ​ഗതി ബില്ല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വംശീയ ശുദ്ധീകരണത്തിനുള്ള കേന്ദ്രത്തിന്റെ ക്രിമിനൽ ആക്രമണമെന്ന് രാഹുൽ ​ഗാന്ധി വി ടി ബൽറാം എംഎൽഎയുടെ പിതാവ് അന്തരിച്ചു ടാക്സ് സ്ലാബുകൾ കുറച്ച് ജിഎസ്ടി വരുമാനം വർധിപ്പിക്കാൻ കേന്ദ്രനീക്കം അമിത് ഷാ ചരിത്രക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം: വിഭജന പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് ശശി തരൂർ വിവാദ പൗരത്വ ഭേ​ദ​ഗതി ബില്ല് ഇന്ന് രാജ്യസഭയിൽ ഖത്തറിൽ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗള്‍ഫ്‌ ഉച്ചകോടി: റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയെ സൗദി രാജാവ് സ്വീകരിച്ചു ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെം​ഗാർ പ്രതിയായ ഉന്നാവോ ബലാൽസം​ഗക്കേസിൽ ഡിസംബർ 16നു കോടതി വിധിപറയും പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധം: ത്രിപുരയിൽ രണ്ടുദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു ആസിഡ് ആക്രമണ ഇരയായി ദീപിക പദുക്കോൺ: ചാപാക് ട്രെയിലർ പുറത്തിറങ്ങി

'ഞങ്ങൾക്ക് ഒരു അതിശയവുമില്ല; വാപ്പ എന്നും ഇങ്ങനെ തന്നെ': നൗഷാദിനെ കുറിച്ച് മകൾ പറയുന്നു

August 12, 2019, 22:35 pm

കൊച്ചി: സഹജീവി സ്നേഹത്തിന്റെ ഉദാത്തമാതൃകയായി കേരളക്കരയുടെ മനസ് കീഴടക്കിയ കൊച്ചി മാലിപ്പുറം സ്വദേശി നൗഷാദ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരമായി മാറിയിരിക്കുകയാണ്. ദുരിതാശ്വാസ ക്യാംപിലേക്ക് സാധനങ്ങൾ ശേഖരിക്കാനെത്തിയ സംഘം ഒരു തുണി ചോദിച്ചപ്പോൾ ഒരു തുണിപ്പൂക്കാലം തന്നെ നൽകിയ നൗഷാദിന് നാനാകോണിൽ നിന്നും അഭിനന്ദന-ആശംസാപ്രവാഹമാണ്. 

 

ഞൊടിയിടയ്ക്കുള്ളിൽ സോഷ്യൽമീ‌ഡിയയുടെ ചങ്കായി മാറിയ നൗഷാദിനെ കാണാൻ പെരുന്നാൾ പ്രമാണിച്ച് ഇന്ന് വീട്ടിലെത്തിയ മകൾ ഫർസാന വാപ്പയുമൊത്ത് ഫേസ്ബുക്ക് ലൈവിൽ എത്തുകയും ചെയ്തു.  'ഇതാണ് നിങ്ങളെല്ലാവരും കാത്തിരിക്കുന്ന നൗഷാദിക്ക, എന്റെ വാപ്പ, അദ്ദേഹം ഇപ്പോൾ താരമായതിൽ എനിക്കു വലിയ അതിശയമൊന്നും തോന്നുന്നില്ലെന്നും ചെറുപ്പം മുതലേ തങ്ങൾ കാണുന്ന വാപ്പ ഇങ്ങനെ തന്നെയാണെ'ന്നും ഫർസാന അടിവരയിടുന്നു. 

 

കഴിഞ്ഞദിവസം സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിട്ടാണെന്നും എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്ന് അറിയില്ലെന്നും ഫർസാന പറയുന്നു. ആ ഒരു ലൈവ് വീഡിയോ വന്നതിനു ശേഷമാണ് വാപ്പ ഇത്രയും പ്രശസ്തനായത്. എന്നാൽ, വാപ്പ പണ്ടുമുതലേ ഇങ്ങനെയാണെന്നും എല്ലാവരെയും സഹായിക്കുമെന്നും വേറെ പ്രശസ്തിക്കോ മറ്റെന്തിനെങ്കിലും വേണ്ടിയോ അല്ല ഇതെല്ലാം ചെയ്യുന്നതെന്നും ഫർസാന മനസു തുറക്കുന്നു.

 

വാപ്പയ്ക്ക് പറയാനുള്ളത് പറയാൻ പറയുമ്പോൾ- 'എല്ലാവരും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക' എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് നൗഷാദ് പറയുന്നു. 'എല്ലാവരും കാരുണ്യ പ്രവർത്തനം ചെയ്യുക, നമ്മൾ ഇവിടെ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ടു പോവുകയില്ല, നമ്മുടെ കൈയിലുള്ളതു കൊണ്ട് എല്ലാവരെയും സഹായിക്കുക. ഇത്രയുമാണ് പറയാനുള്ളത്' - ചുരുങ്ങിയ വാക്കുകളിൽ നൗഷാദ് പറഞ്ഞുനി‍‍ർത്തി. മറ്റുള്ളവരെ സഹായിച്ച് ദൈവത്തിന്‍റെ അനുഗ്രഹം മേടിച്ചെടുക്കണമെന്നും നൗഷാദ് കൂട്ടിച്ചേർത്തു.

 

ഇതാണ് പണ്ടു മുതലുള്ള വാപ്പയുടെ ലക്ഷ്യമെന്നും മകൾ വിശദമാക്കുന്നു. എല്ലാവർക്കും ഈദ് മുബാറക് നേരാനും നൗഷാദ് മറന്നില്ല. ഇതിനിടെ, നൗഷാദ് അന്തരിച്ചുപോയ മിമിക്രി താരം അബിയെ പോലെയാണെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ, ഇത് ആദ്യമായി കേൾക്കുന്നതല്ലെന്നും അബിയാണെന്ന് കരുതി ഒരുപാട് ആളുകൾ വാപ്പയോട് വന്ന് സംസാരിച്ചിട്ടുണ്ടെന്നും മകൾ ചൂണ്ടിക്കാട്ടി. 

 

 

ഇന്നലെ വയനാട്ടിലേയും നിലമ്പൂരിലേയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് സാധനങ്ങൾ ശേഖരിക്കാനായി പോയ നടൻ രാജേഷ് ശർമയുടെ നേതൃത്തിലുള്ള സംഘത്തിനാണ് നൗഷാദ് ആറു ചാക്ക് തുണിത്തരങ്ങൾ കൈമാറിയത്. നൗഷാദിന്റെ ഹൃദയവിശാലതയും മനസിലെ നന്മയുടെ ആഴവും കണ്ട് സംഘാ​ഗങ്ങളുടേയും ലൈവ് കണ്ടവരുടേയും കണ്ണു നിറഞ്ഞിരുന്നു. എറണാകുളം ബ്രോഡ് വേയിൽ കടകൾ തോറും കയറിയിറങ്ങി സാധനങ്ങൾ ശേഖരിക്കവെയാണ് ഒന്ന് എന്റെ കട വരെ വരുമോ എന്ന് പറ‍ഞ്ഞ് നൗഷാദ് കൂട്ടിക്കൊണ്ടുപോയി ഒരു വാഹനം നിറയെ തുണികൾ നൽകി ഏവരെയും അമ്പരിപ്പിച്ചത്. 

August 12, 2019, 22:35 pm

Advertisement