23 Wednesday
September , 2020
8.25 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ദുബയ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ബം​ഗളുരു സ്വദേശിക്ക് 7.17 കോടി രൂപ സമ്മാനം


ദുബയ്: ദുബയ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ബം​ഗളുരു സ്വദേശിക്ക് പത്തുലക്ഷം ഡോളർ(7.17 കോടി രൂപ) സമ്മാനം. 25 വർഷമായി യുഎഇയിൽ കഴിയുന്ന ലൂയിസ് സ്റ്റീഫൻ മാർട്ടിസ് എന്ന 48കാരനാണ് പത്തുലക്ഷം ഡോളർ സമ്മാനം ലഭിച്ചത്. 666 എന്ന നമ്പർ ടിക്കറ്റാണ് ലൂയിസ് സ്റ്റീഫന് ഭാ​ഗ്യമെത്തിച്ചത്.

 

സമ്മാനത്തുകയുടെ പത്തുശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ​ഗിക്കുമെന്ന് ജേതാവ് പറഞ്ഞു. 18ഉം 14വയസ്സും പ്രായമുള്ള മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി ബാക്കി പണം വിനിയോ​ഗിക്കുമെന്നും ലൂയിസ് പറയുന്നു.

 

ഓൺലൈനായാണ് ലൂയിസ് ടിക്കറ്റ് വാങ്ങിയത്. അഞ്ചുമാസമായി ടിക്കറ്റ് വാങ്ങാറുണ്ടെങ്കിലും ഇപ്പോഴാണ് ഭാ​ഗ്യം തേടിവന്നതെന്നും യുവാവ് പറയുന്നു.

 

ആസ്ത്രേലിയൻ കഴിയുന്ന ന്യൂസിലാന്റ് പൗരൻ ജെയിംസ് ആറ്റമിന് ബിഎംഡബ്ല്യു കാറാണ് സമ്മാനമായി ലഭിച്ചത്. ആദ്യമായാണ് ജെയിംസ് ടിക്കറ്റ് വാങ്ങുന്നത്. സുഡാനിൽ വച്ച് നടന്ന തന്റെ വിവാഹശേഷം ആസ്ത്രേലിയയിലേക്ക് മടങ്ങിപ്പോവുമ്പോഴാണ് ജെയിംസ് ദുബയ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തത്.

 

ഇന്ത്യക്കാരനായ റോബർട്ട് പീറ്റർ മാർട്ടിന് അപ്രിലിയ ഡോർസോഡുറോ മോട്ടോർബൈക്ക് സമ്മാനമായി ലഭിച്ചു. ദുബയിൽ ജോലി ചെയ്യുകയാണ് റോബർട്ട്.

November 19, 2019, 20:45 pm

Advertisement

Advertisement