19 Saturday
September , 2020
11.24 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

ജിസാനിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം മറവുചെയ്തു


 

 

ഷഫീഖ് മൂന്നിയൂർ

 

ജിസാൻ: സാംതയിൽ ജോലിക്കിടെ കുഴഞ്ഞു വീണുമരിച്ച മലപ്പുറം കിഴക്കേതല സ്വദേശി കക്കേങ്ങൽ  അഷ്‌റഫിൻ്റെ  (38)  മൃതദേഹം ഖബറടക്കി. സാംത സൂഖ് മക്ബറയിലാണ് ഖബറടക്കം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു ഖബറടക്കം നടന്നത്.

 

ഖബറടക്കവുമായി ബന്ധപ്പെട്ട രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കുന്നതിന് വേണ്ടി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സാംത ഏരിയ പ്രസിഡന്റ് റഷീദ് വേങ്ങര നേതൃത്വം നൽകി.

 

പരേതരായ കക്കേങ്ങൽ അബ്ദു  ചാലാട്ടിൽ ഫാത്തിമ ദമ്പതികളുടെ മകനാണ് അഷ്‌റഫ്. ഭാര്യ സുലൈഖ പള്ളിത്തൊടി. മക്കൾ: അസ്‌മൽ(11), അസ്‌വ (7), അഫ്‌നാൻ(2). സഹോദരങ്ങൾ: അൻസാർ, അഫീഫ തസ്‌നി, നസീർ, നൗഷാദ്.

 

സ്പോൺസർ ഉവൈസ് ബിൻ വലി അബ്ദു, ഇന്ത്യൻ സോഷ്യൽ ഫോറം ജിസാൻ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ഷൗക്കത്ത് ആനവാതിൽ, സാംത മലയാളി കോ-ഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ, അഫ്‌സൽ ഉള്ളൂർ (ഒ ഐ സി സി), ജോജോ (ജല), മുനീർ ഹുദവി (കെ എം സി സി), ബന്ധുക്കളായ മസൂദ് കൂട്ടിലങ്ങാടി, കുഞ്ഞാപ്പ വേങ്ങര, ഫാരിസ് ഇത്തിളിപ്പറമ്പ് എന്നിവരും സുഹൃത്തുക്കളും ഖബറടക്കത്തിൽ പങ്കെടുത്തു. അബ്ദുല്ല ഫൈസി ജനാസ നമസ്കാരത്തിന് നേതൃത്വം നൽകി.

 

September 15, 2020, 15:03 pm

Advertisement

Advertisement