26 Tuesday
May , 2020
11.47 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

യുഎഇയിൽ അന്തരിച്ച നാല് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു


യുഎഇയിൽ അന്തരിച്ച നാലുമലയാളികളുടെയും മൃതദേഹം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് എത്തിക്കുന്നതിൽ ഉണ്ടായിരുന്ന പ്രതിസന്ധി മറികടന്നു നാട്ടിലെത്തിച്ചു. തൃശൂർ സ്വദേശി തോമസ് വർ​ഗീസ് (57), മലപ്പുറം സ്വദേശി അബ്ദുൾ റസാഖ്(50), ആലപ്പുഴ സ്വദേശി മനു എബ്രഹാം (27), കൊല്ലം സ്വദേശി വിഷ്ണു രാജ്(26)  എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രി 8 മണിക്ക് എത്തിച്ചത്.

 

ലോക്ക് ഡൗണിനെ തുടർന്ന് പാസഞ്ചർ വിമാനങ്ങൾ നിർത്തലാക്കിയ സാഹചര്യത്തിൽ കാർഗോ എയർലൈൻസ് വഴിയാണ് മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിച്ചതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

 

പരേതരുടെ ബന്ധുക്കളെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് വരുന്നതിനും വിമാനത്താവളത്തിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി മടങ്ങിപ്പോകുന്നതിനും നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലുടനീളം ഈ സൗജന്യ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ രണ്ട് മൃതദേഹങ്ങൾ എത്തിച്ചിരുന്നു.

April 01, 2020, 20:45 pm

Advertisement