കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമം ആലക്കോട് നിന്നും മലയാള സിനിമയിൽ 18 വയസുകാരി അനിറ്റ അഗസ്റ്റിൻ സംവിധാന രംഗത്തെത്തുന്നു. ബാംഗ്ലൂർ തീയേറ്റർ ആർട്സ് സൈക്കോളജി ബിരുദ വിദ്യാർഥിനി അനീറ്റ സസ്പെൻസ് ത്രില്ലർ ചിത്രവുമായാണ് എത്തുന്നത്. പൊലീസ് ഓഫിസറും നടനുമായ അഗസ്റ്റിൻ വർഗീസിന്റെ മകളായ അനീറ്റ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മേക്കുന്നേൽ ഫിലിംസിന്റെ ബാനറിൽ വിൻസെന്റ് മേക്കുന്നേൽ ആണ് ചിത്രത്തിന്റെ നിർമാണം.
പുതുമുഖം ഫ്രിഡോൾ മേക്കുന്നേൽ മുഹമ്മദ് റിയാസ് എന്ന പൊലീസ് ഓഫിസർ ആയി എത്തുന്ന ചിത്രമാണ് മൂരി. നായിക പുതുമുഖം തപസ്യയാണ്. കൂടാതെ സീമ ജി നായർ,സാംജി, മധുസൂദ്ദനൻ, സോമരാജ് (തൊണ്ടി മുതലും ദൃക്സാക്ഷിയും ഫെയിം) അഗസ്റ്റിൻ വർ ഗീസ്, വിനീത, ഉദയ രാജ് (റീൽ തമിഴ് ഫിലിം ഹീറോ ) വെങ്കിട്ടരാം, വിൻസെന്റ് മേക്കുന്നേൽ, നിസാർ, മനോജ് മനു, മജേഷ്, സന്ധ്യ, അനിറ്റ അഗസ്റ്റിൻ, റൂബി തോമസ് (റുബി ഫിലംസ് ), ബേബി മഹിമ തുടങ്ങിയവർ അഭിനയിക്കുന്നു.
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിൽ, ഇതിനെതിരെ ശക്തമായ താക്കീതാണ് മൂരി എന്ന സിനിമ. തമിഴിലും മലയാളത്തിലുമായി പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണം, വിതരണം മേക്കുന്നേൽ ഫിലിംസ്. സംഗീതസംവിധാനം ജീവൻ സോമൻ. എഡിറ്റിങ് ലിന്റോ തോമസ്. സംഘട്ടനം മാഫിയ ശശി. ഗാന രചന ദീപചന്ദ്രോത്. ചായാഗ്രഹണം സാജൻ പി ജെ.ഗാനാലാപനം. അഭിജിത് കൊല്ലം, അന്ന ബേബി. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് കളമശേരി, പ്രൊജക്റ്റ് ഡിസൈനർ അഗസ്റ്റിൻ വർഗീസ്. മേക്കപ്പ് പിയുഷ് പുരുഷു. ശബ്ദ മിശ്രണം മനുവർഗീസ്. പശ്ചാത്തല സംഗീതം ജോസി ആലപ്പുഴ. ആർട്ട് ബിനീഷ് ത്രിശൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ബിനീഷ് ബാബു ത്രിശൂർ. സഹ സംവിധാനം. അരുൺ അലക്സ്. സംവിധാന സഹായികൾ . ജോമോൻ ജോർജ്, ഷിൻസ് മാത്യു. വസ്ത്രലങ്കാരം. മിനി കോട്ടയം. പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.
December 23, 2021, 19:36 pm