13 Thursday
August , 2020
11.49 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ധീരതയ്ക്കുള്ള മെഡൽ വാങ്ങിയ ജമ്മുകശ്മീർ ഡിവൈഎസ്പി ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം അറസ്റ്റിൽ


ശ്രീന​ഗർ: ധീരതയ്ക്കു രാഷ്ട്രപതിയുടെ മെഡൽ വാങ്ങിയ ജമ്മുകശ്മീർ ഡിവൈഎസ്പി ദേവീന്ദർ സിങ് രണ്ട് ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം അറസ്റ്റിലായി. ഭീകരർക്കൊപ്പം സ്വകാര്യ വാഹനത്തിൽ കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് വരുന്നവഴിയാണ് ദേവീന്ദർ സിങ്ങിനെ ശ്രീന​ഗർ-ജമ്മു ഹൈവേയിൽ വച്ച് അറസ്റ്റ് ചെയ്തത്.

 


ശ്രീന​ഗർ അന്താരാഷ്ട്ര വിമാനത്താവള ചുമതലയുള്ളയാളാണ് ദേവീന്ദർ സിങ്. ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ നവീദ് ബാബുവും(മുൻ‌ പോലിസുകാരൻ), ആസിഫ് എന്ന മറ്റൊരാളുമാണ് ദേവീന്ദറിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്.

 

കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി ദക്ഷിണ കശ്മീരിൽ 11 കശ്മീരിതര തൊഴിലാളികളെ വധിച്ച കേസിലെ പ്രതിയാണ് നവീദ് ബാബു. കുൽ​ഗാം ജില്ലയിലെ വാൻപോഹിൽ നിന്നാണ് മൂവരെയും അറസ്റ്റ് ചെയ്തത്.

 

 

കഴിഞ്ഞവർഷം ആ​ഗസ്ത് 15നാണ് ദേവീന്ദർ സിങ്ങിന് രാഷ്ട്രപതിയുടെ പോലിസ് മെഡൽ ലഭിച്ചത്. സംഘത്തെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ശ്രീന​ഗറിൽ നിന്നും ദക്ഷിണ കശ്മീരിൽ നിന്നും വൻ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു. ശ്രീന​ഗറിലെ ബദാമി ബാ​ഗ് കണ്ടോൺമെന്റിലെ ദേവീന്ദറിന്റെ വസതിയിൽ നിന്ന് ഒരു എ കെ 47നും രണ്ടു തോക്കുകളും കണ്ടെടുത്തു. നവീദ് ബാബുവിന്റെ മൊഴിയെ തുടർന്ന് മറ്റൊരു എകെ 47നും ഒരു തോക്കും കണ്ടെടുത്തായും പോലിസ് അറിയിച്ചു.

 

മുതിർന്ന പോലിസ് ഉദ്യോ​ഗസ്ഥന്റെ സഹായത്തോടെ ഭീകരർ എന്തിനാണ് ഡൽഹിയിലേക്ക് പോവാൻ ശ്രമിച്ചതെന്നു അന്വേഷിച്ചുവരികയാണെന്ന് പോലിസ് പറഞ്ഞു.

 


പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിക്കൊന്ന അഫ്സൽ ​ഗുരു 2013ൽ എഴുതിയ കത്തിൽ പേരുപരാമർശിക്കപ്പെട്ട ഉദ്യോ​ഗസ്ഥനാണ് ദേവീന്ദർ സിങ്. പാർലമെന്റ് ആക്രമണക്കേസ് പ്രതിയായ ആളെ ഡൽഹിയിൽ എത്തിക്കാനും താമസസൗകര്യം ഒരുക്കാനും തന്നോടു നിർദേശിച്ചത് ദേവീന്ദർ സിങ് ആണെന്നായിരുന്നു അഫ്സൽ ​ഗുരുവിന്റെ കത്തിലെ ആരോപണം.

 

ഹംഹാമയിൽ ചുമതലയിലുള്ള സമയത്താണ് ദേവീന്ദർ സിങ് തന്നെ ചതിയിൽപെടുത്തിയതെന്നാണ് അഫ്സൽ ​ഗുരു വെളിപ്പെടുത്തിയത്.   വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയ തന്നെ ക്യാംപിലെത്തിച്ചു ക്രൂരമായി മർദ്ദിക്കുകയും മോചിപ്പിക്കണമെങ്കിൽ മുഹമ്മദ് എന്നു പരിചയപ്പെടുത്തിയ ഒരാളെ ഡൽഹിയിൽ എത്തിക്കണമെന്നും നിർദേശിക്കുകയായിരുന്നുവെന്നും അഫ്സൽ ​ഗുരു പറയുകയുണ്ടായി. ദേവീന്ദറിന്റെ നിർദേശപ്രകാരം തന്റെ പേരിൽ ഡൽഹിയിൽ ഇയാൾക്ക് അഫ്സൽ ​ഗുരു വീട് എടുത്തു നൽകുകയും ചെയ്തു. ഇതിനു ശേഷം അഫ്സലിനെ അജ്ഞാതകേന്ദ്രത്തിലേക്കുമാറ്റി

 

ഇതിന്റെ പിറ്റേദിവസമാണ് പാർലമെന്റ് ആക്രമണം നടന്നത്. തുടർന്ന് അഫ്സലിനെ പോലിസ് പ്രതിയാക്കി. എന്നാൽ ആക്രമണത്തെക്കുറിച്ചു യാതൊരുവിവരവും ഉണ്ടായിരുന്നില്ലെന്ന് അഫ്സൽ​ഗുരു വെളിപ്പെടുത്തിയിരുന്നു.

January 12, 2020, 11:31 am

Advertisement

Advertisement