24 Tuesday
November , 2020
5.38 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

പൗരത്വ പ്ര​ക്ഷോഭ നായിക ​ഗുൽഫിഷ ഫാത്തിമയ്ക്ക് ജാമ്യം; ജയിലിൽ തുടരേണ്ടിവരും


ന്യൂഡൽഹി: പൗരത്വ പ്ര​ക്ഷോഭം അടിച്ചമർത്താൻ വടക്കു കിഴക്കൻ ഡൽഹിയിൽ സംഘപരിവാർ നേതൃത്വത്തിൽ അരങ്ങേറിയ വംശീയാതിക്രമത്തിൽ പ്രതിയെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ജാമിയ മില്ലിയ വിദ്യാർഥി ഗുൽഫിഷ ഫാത്തിമയ്ക്ക്​ ജാമ്യം. 

 

എന്നാൽ മറ്റൊരു കേസിൽ യുഎപിഎ ചുമത്തിയിരിക്കുന്നതിനാൽ ഗുൽഫിഷയ്ക്ക്​ ജയിൽ മോചിതയാവാൻ കഴിയില്ല. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. 

 

ഡൽഹിയിലെ കർകർദൂമ സെഷൻസ് കോടതി ജഡ്ജി അമിതാഭ് റാവത്താണ് 28കാരിയായ ​ഗുൽഫിഷയ്ക്ക് ജാമ്യം അനുവദിച്ചത്. ഇതേ കേസിൽ അറസ്റ്റിലായ പിഞ്ച്ര തോഡ് പ്രവർത്തകരായ ദേവാം​ഗന കലിതയ്ക്കും നടാഷ നർവാളിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ​ഗുൽഫിഷയും ജാമ്യത്തിന് അർഹയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ആശ്വാസ നടപടി.

 

30000 രൂപയുടെ ആൾ ജാമ്യത്തിലും ഡൽഹിയുടെ അധികാരപരിധി വിട്ട് പുറത്തുപോവരുതെന്ന ഉപാധിയിലുമാണ് ജാമ്യം. കൂടാതെ ഒരു തരത്തിലുമുള്ള കുറ്റകൃത്യങ്ങളിലും ഏർപ്പെടരുതെന്നും കോടതി ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാവണം എന്നും നിർദേശമുണ്ട്.

 

വംശീയാതിക്രമത്തിന്റെ തുടർച്ചയായി ജാഫറാബാദിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിന്റെ പേരിൽ, ഇവിടെ സിഎഎ, എൻആർസിഎ വിരുദ്ധ സമരത്തിൽ ഏർപ്പെട്ടിരുന്ന ​ഗുൽഫിഷയെ കഴിഞ്ഞ ഏപ്രിലിലാണ്​ ഡൽഹി പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. മറ്റു ജാമിഅ വിദ്യാർഥി നേതാക്കളായ സഫൂറ സർ​ഗാർ, മീരാൻ ഹൈദർ എന്നിവർക്കൊപ്പമാണ് ​ഗുൽഫിഷയേയും അറസ്റ്റ് ചെയ്തത്.

 

​ഗുൽഫിഷയെ ഡൽഹി പൊലീസ് കെട്ടിച്ചമച്ച കേസിലാണ് ഗുൽഫിഷയെ അറസ്റ്റ് ചെയ്തതെന്ന് അവർക്കു വേണ്ടി ഹാജരായ അഡ്വ. മഹ്മൂദ് പ്രാച കോടതിയെ അറിയിച്ചു. തീഹാർ ജയിൽ അധികൃതർ തന്നെ മാനസികമായി പീഡിപ്പിക്കു​ന്നതായി​ നേരത്തേ ഗുൽഫിഷ വിചാരണക്കോടതിയിൽ പരാതിപ്പെട്ടിരുന്നു. 

November 21, 2020, 21:53 pm

Advertisement

Advertisement