14 Friday
August , 2020
5.46 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെം​ഗാർ പ്രതിയായ ഉന്നാവോ ബലാൽസം​ഗക്കേസിൽ ഡിസംബർ 16നു കോടതി വിധിപറയും


ന്യൂഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ബലാൽസം​ഗം ചെയ്തുവെന്ന കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെം​ഗാറിനെതിരേ ഡൽഹി കോടതി ഡിസംബർ 16നു വിധി പറയും. കേസിൽ തിങ്കളാഴ്ച സിബിഐ വാദം പൂർത്തിയാക്കി. പ്രതിഭാ​ഗം സാക്ഷികളുടെ മൊഴികൾ കാമറകൾക്കു മുന്നിൽ ഡിസംബർ 2നു പകർത്തിയിരുന്നു.


2017 ലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസം​ഗം ചെയ്തത്. കേസിൽ കുൽദീപ് സിങ് സെം​ഗാർ ജയിലായതിനെ തുടർന്ന് ബിജെപിയിൽ നിന്നു പുറത്താക്കുകയുണ്ടായി.

 

ഈ വർഷം ജൂലൈയിൽ പെൺകുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറിൽ ലോറിയിടിച്ചുണ്ടാക്കി ആക്രമണത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടു. ഈ സംഭവത്തിലും കുൽദീപിനെതിരേ കേസെടുത്തിട്ടുണ്ട്.

 

കുൽദീപ് സിങ് സെം​ഗാറിനെതിരേ പരാതി സ്വീകരിക്കാൻ പോലിസ് കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ച് യുപി മുഖ്യമന്ത്രിയായ യോ​ഗി ആതിഥ്യനാഥിന്റെ വസതിക്കുമുന്നിൽ യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് സംഭവം ദേശീയശ്രദ്ധയാകർഷിച്ചത്. ഇതിനിടെ യുവതിയുടെ പിതാവിനെ എംഎൽഎയുടെ സഹോദരനും കൂട്ടാളികളും ക്രൂരമായി മർദ്ദിക്കുകയും പോലിസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു. പോലിസ് കസ്റ്റഡിയിലിരിക്കെ യുവതിയുടെ പിതാവ് മരിക്കുകയും ചെയ്തു. 

December 10, 2019, 19:17 pm

Advertisement

Advertisement