24 Monday
February , 2020
4.57 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി


നിർഭയ കൂട്ടബലാൽസം​ഗകേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതി പവൻ​ഗുപ്ത നൽകിയ ഹരജി സുപ്രിംകോടതി തള്ളി. 2012ൽ കൂട്ടബലാൽസം​ഗം നടക്കുന്ന സമയത്ത് തനിക്കു പ്രായപൂർത്തിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പവൻ ​ഗുപ്ത സുപ്രിംകോടതി സമീപിച്ചത്. 

 

ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എസ് ബൊപ്പണ്ണ എന്നിവർ അം​ഗമായ ബെഞ്ചാണ് പ്രതിയുടെ ഹരജി തള്ളിയത്. പ്രതിയുടെ അഭിഭാഷകന്റെ വാദം സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത എതിർക്കുകയും കേസിന്റെ ഓരോ ഘട്ടത്തിലും ഇതേ വാദം തള്ളിക്കളഞ്ഞിരുന്നതായും കോടതിയെ ബോധിപ്പിച്ചു. 

 

ജനുവരി 22ന് തൂക്കിലേറ്റാൻ ഡൽഹി കോടതി വിധിച്ചിരുന്നതെങ്കിലും പ്രതികളിലൊരാൾ രാഷ്ട്രപതിക്ക് ദയാഹരജി നൽകിയതോടെ വധശിക്ഷ ഫെബ്രുവരി 1 ആയി പുനർനിശ്ചയിക്കുകയുമായിരുന്നു. ദയാഹരജി രാഷ്ട്രപതി നാലുദിവസത്തിനുള്ള തള്ളിയതോടെയാണ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടത്തുന്നതിനുള്ള വാറന്റ് പുറപ്പെടുവിച്ചത്. 

 

മുകേഷ്(31), പവൻ ​ഗുപ്ത(24), വിനയ് ശർമ(25), അക്ഷയ് കുമാർ സിങ്(33)എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയമാക്കുന്നത്. 

January 20, 2020, 15:50 pm

Advertisement