15 Thursday
April , 2021
7.18 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

കാറും പൊതുവിടം; വാഹനമോടിക്കുമ്പോൾ തനിച്ചാണെങ്കിലും മാസ്ക് ധരിക്കുന്നത് നിർബന്ധമെന്ന് ഡൽഹി ഹൈക്കോടതി



തനിച്ചു വാഹനമോടിച്ചു പോവുകയാണെങ്കിൽ പോലും മാസ്ക് ധരിക്കുന്നതു നിർബന്ധമാണെന്നു ഡൽഹി ഹൈക്കോടതി. കാർ പൊതുവിടമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാസ്ക് ധരിക്കുന്നയാൾക്കും ചുറ്റുമുള്ളവർക്കും സുരക്ഷാകവചമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

 

വൈറസ് വ്യാപന പ്രതിസന്ധി വർധിച്ചതായും വാക്സിൻ സ്വീകരിച്ചാലും ഇല്ലെങ്കിലും ഏവരും മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്നും ജഡ്ജി പ്രതിഭ എം സിങ് പറഞ്ഞു. കാറിൽ ഒറ്റയ്ക്കു പോവുമ്പോൾ മാസ്ക് ധരിക്കുന്നതിന് എന്താണ് പ്രശ്നമെന്നു ചോദിച്ച കോടതി നിങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് അതെന്നും വ്യക്തമാക്കി.

 


തനിച്ചു ഡ്രൈവ് ചെയ്യുമ്പോൾ മാസ്ക് ധരിക്കാതിരുന്നതിന് പിഴയടിച്ചതിനെതിരേ നൽകിയ ഹരജിയിലാണ് കോടതിയുടെ സുപ്രധാന വിധിയുണ്ടായത്.

 

April 07, 2021, 11:58 am

Advertisement

Advertisement