ഡൽഹിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ഡോക്ടറുടെ ഭാര്യക്കും(48) മകൾക്കും(17)രോഗബാധ. ഷഹദരയിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടറിന് മാർച്ച് 21നാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. സൗദിയിൽ നിന്നു മടങ്ങിയെത്തിയ യുവതി ക്ലിനിക്കിൽ എത്തിയതിനെ തുടർന്നാണ് ഡോക്ടർക്ക് രോഗം ബാധിച്ചത്. ഗുരു തേജ് ബഹാദൂർ ആശുപത്രിയിലെ ഐസൊലേഷനിൽ കഴിയുകയാണ് ഇരുവരും.
ബുധനാഴ്ച മാത്രം ഡൽഹിയിൽ അഞ്ച് പുതിയ കേസുകളാണ് റിപോർട്ട് ചെയ്തത്. ജഹാംഗീർ പൂരിയിൽ നിന്നുള്ള 35കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ച മറ്റൊരാൾ. ദിൽദാഷ് ഗാർഡനിൽ നിന്നു മടങ്ങിയെത്തിയ യുവതിയിൽ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് പിടിപെട്ടത്. യുവതിയുടെ കുടുംബത്തിന് മറ്റു നാല് പേർക്കും നേരത്തേ വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.