24 Monday
February , 2020
4.05 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

അടിയന്തരലാന്റിങ്ങിന് വിമാനം ഇന്ധനം പുറന്തള്ളി; വിദ്യാർഥികൾ ഉൾപ്പെടെ 26 പേർക്ക് പരിക്ക്


ലോസ് ആഞ്ചലസ്: അടിയന്തര ലാന്റിങ് നടത്തുന്നതിനു വേണ്ടി വിമാനത്തിൽ നിന്നു പുറന്തള്ളിയ ഇന്ധനം വീണ് 17 സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ 26 പേർക്ക് പരിക്ക്. ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തെ പാർക്ക് അവന്യൂ എലമന്ററി സ്കൂളിലെ കളിമൈനാനത്തേക്കാണ് ഡൽറ്റ എയർലൈൻസ് വിമാനം ഇന്ധനം പുറന്തള്ളിയത്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നു ലോസ് ആഞ്ചലസ് കൗണ്ടി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

 

ലോസ് ആ‍ഞ്ചലസ് വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനം അവിടെ തന്നെ തിരിച്ചിറങ്ങുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളിൽ എമർജൻസി ലാന്റിങ് നടത്തേണ്ടി വന്നാൽ ഇന്ധനം പുറന്തള്ളാൻ വ്യവസ്ഥയുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ ഇതു ചെയ്യരുതെന്ന നിർദേശമുള്ളതാണെന്നും വ്യക്തമാക്കിയ ഫെഡറൽ ഏവിയേഷൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

 

 

January 15, 2020, 08:44 am

Advertisement