9 Thursday
July , 2020
6.54 PM
livenews logo
flash News
ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു പത്തനാട് സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു

മരണത്തോട് മല്ലിട്ട് ദേവുചന്ദന ആശുപത്രിയിൽ; പുറത്ത് അച്ഛൻ തൂങ്ങിമരിച്ച നിലയിൽഉത്സവ പറമ്പിൽ നൃത്തം ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമായ ദേവുചന്ദനയുടെ പിതാവിനെ അവൾ ചികിത്സയിൽ കഴിയുന്ന എസ്എടി ആശുപത്രിക്കു മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ചന്ദ്രബാബു (44)വാണ് മരിച്ചത്. മകൾ മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുമ്പോഴാണ് കുടുംബത്തിന് മറ്റൊരു കടുത്ത വേദന കൂടി സമ്മാനിച്ച് ചന്ദ്രബാബു പോയത്.

 

തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്നാണ് ഒമ്പതു വയസുകാരി ദേവുചന്ദന എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഈ ആശുപത്രിക്ക് പിന്നിലെ മരത്തിലാണ് ചന്ദ്രബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലപ്പുഴ നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് ചെണ്ടമേളത്തിനൊത്ത് സ്വയംമറന്ന് ചുവടുവച്ചതോടെയാണ് ദേവു സാമൂഹിക മാധ്യമങ്ങളില്‍ താരമായത്. അതിനിടെയാണ് തലച്ചോറിലെ കോശങ്ങള്‍ നശിച്ചുപോകുന്ന ഗുരുതരമായ രോഗം ദേവുവിന് പിടിപെട്ടത്. നൂറനാട് സിബിഎം എച്ച്എസ്എസ് വിദ്യാര്‍ഥിനിയാണ് ഈ ഒമ്പതുകാരി.

 

ചെണ്ടമേളത്തിനൊപ്പമുള്ള ചുവടുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെ 2019 മേയില്‍ ഒരു ചാനലിലെ കോമഡി പരിപാടിയില്‍ ദേവുവിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഈ സന്തോഷം തീരുംമുമ്പേയാണ് രോഗം ദേവുവിനെ കീഴ്‌പ്പെടുത്തിയത്. ആഴ്ചകള്‍ക്ക് മുമ്പാണ് സ്ഥിതി ഗുരുതരമായത്. തുടർന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചികിത്സാച്ചെലവ് താങ്ങാന്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് സാധിക്കുന്നില്ല. ഏതാനും ദിവസത്തിനിടയില്‍ മരുന്നിന് ചെലവായത് ഒന്നര ലക്ഷത്തോളം രൂപയാണ്. ബന്ധുക്കളും നാട്ടിലെ സുമനസ്സുകളും സഹായിച്ചാണ് തുക നല്‍കിയത്. ചികിത്സയ്ക്ക് നല്ലൊരു തുക ചെലവ് വരുമെന്നതിനാൽ ഇത് കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ചന്ദ്രബാബു.

 

ഇതിനിടെയാണ് മനംനൊന്ത് പിതാവ് ജീവനൊടുക്കിയത്. ഇപ്പോൾ കുട്ടിയുടെ ചികിത്സാ ചെലവിന് സുമനസ്സുകളുടെ സഹായം തേടി കനറ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ചന്ദ്രബാബുവിന്റെ ഏകമകളാണ് ദേവു. രജിതയാണ് ഭാര്യ.

July 01, 2020, 10:57 am

Advertisement