24 Tuesday
November , 2020
5.39 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

'ക്യാപ്റ്റൻ കൂളി'നെ പ്രകോപിപ്പിക്കാൻ ആർക്ക് കഴിയും?; രഹസ്യം വെളിപ്പെടുത്തി സാ​ക്ഷി ധോണി


ലോക ക്രിക്കറ്റിൽ പ്രതിസന്ധി ​ഘട്ടങ്ങളിലെ സമചിത്തത കൊണ്ടും ശാന്തപ്രകൃതം കൊണ്ടും 'ക്യാപ്റ്റൻ കൂൾ' എന്ന വിളിപ്പേരിന് അർഹനായ വ്യക്തിയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. അതിനിർണായക മത്സരങ്ങളിലെ ഉദ്വേ​ഗ നിമിഷങ്ങളിൽ പോലും ശാന്തസ്വഭാവം കൈവിടാതെ യുക്തതീരുമാനം എടുക്കുന്ന ധോണിയുടെ നേതൃമികവ് ആരാധകർ ഇതിനോടകം നിരവധി തവണ തിരിച്ചറിഞ്ഞതാണ്. 

 

ക്രിക്കറ്റിലെന്നല്ല, പൊതുജീവിതത്തിൽ പോലും ധോണിയെ പ്രകോപിപ്പിക്കുകയോ ദേഷ്യം പിടിപ്പിക്കുകയോ ചെയ്യുന്ന ഘടകങ്ങൾ വളരെ കുറവാണ്. എന്നാൽ ക്യാപ്റ്റൻ കൂളിനെ പ്രകോപിപ്പിക്കാൻ കഴിയുന്ന ഒരാളുണ്ടെന്ന് വ്യക്തമാക്കി രം​ഗത്തെത്തിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷിയിപ്പോൾ. തന്റെ 32ാം ജൻമദിനാഘോഷത്തിന്റെ ഭാ​ഗമായി ഐപിഎല്ലിൽ ധോണി നയിക്കുന്ന ചെന്നൈ സുപ്പർ കിങ്സ് പുറത്തുവിട്ട വിഡിയോയിലാണ് സാക്ഷി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

 

ധോണിയെ നിരാശനാക്കാനും പ്രകോപിപ്പിക്കാനും കഴിയുന്ന ഏക വ്യക്തി താനാണെന്നാണ് സാക്ഷി വിഡിയോയിൽ പറയുന്നത്. ധോണിയോട് ഏറ്റവും അടുപ്പമുള്ള വ്യക്തി താനായതു കൊണ്ടാവാം ഇതിനു സാധിക്കുന്നതെന്നാണ് സാക്ഷിയുടെ പക്ഷം. വീട്ടിൽ തങ്ങൾ ക്രിക്കറ്റ് കാര്യങ്ങൾ സംസാരിക്കാറില്ലെന്നും മകൾ സിവയ്ക്ക് കൂടുതൽ അനുസരണ പാപ്പ ധോണിയോടാണെന്നും സാക്ഷി വിഡിയോയിൽ പറയുന്നുണ്ട്. ഭക്ഷണം കഴിക്കാൻ താനും അമ്മയും 10 തവണ നിർബന്ധിക്കുന്നിടത്ത് ധോണി ഒരു തവണ നിർബന്ധിച്ചാൽ മതിയാവും, സിവ കഴിച്ചിരിക്കും- സാക്ഷി പറയുന്നു. 

 

ജോൺ അബ്രഹാം ശൈലിയിൽ ഓറഞ്ച് നിറത്തിലുള്ള നീളൻ മുടിയുമായി ധോണി ഇന്റർനാഷനൽ ക്രിക്കറ്റിലേക്ക് രം​ഗപ്രവേശനം ചെയ്തതിനെ കുറിച്ചും സാക്ഷി വിഡിയോയിൽ സംസാരിക്കുന്നുണ്ട്. "ഭാ​ഗ്യത്തിന് ആ രൂപത്തിൽ ധോണിയെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. കണ്ടിരുന്നെങ്കിൽ ധോണിയെ ഒന്ന് നോക്കുക പോലും ചെയ്യുമായിരുന്നില്ല"- സാക്ഷി പറഞ്ഞു. 

 

മകൾ സിവയുടെ ജന്മസമയത്ത് ധോണി ആശുപത്രിയിലില്ലാതിരുന്നത് തന്നെ വിഷമിപ്പിച്ചിട്ടില്ലെന്നും സാക്ഷി പറഞ്ഞു. പ്രസവ സമയത്ത് പലരും ഭർത്താവില്ലാത്തതിനെപറ്റി പരിഭവം പറഞ്ഞപ്പോൾ തനിക്ക് അശേഷം നിരാശ തോന്നിയില്ല. ധോണി ആ സമയത്ത് വേൾഡ് കപ്പ് മത്സരങ്ങൾക്കായി വിദേശത്തായിരുന്നുവെന്നും ക്രിക്കറ്റാണ് അദ്ദേഹത്തിന്റെ മുഖ്യ പരി​ഗണനയെന്നും സാക്ഷി പറഞ്ഞു.

November 21, 2020, 15:07 pm

Advertisement

Advertisement