12 Wednesday
May , 2021
7.29 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

ഒരുപാട് പേരുടെ ജീവിതമാണ് ഒരു സിനിമ; വെള്ളത്തിന്റെ വ്യാജപ്പതിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; സംവിധായകൻ പ്രജേഷ് സെൻ സംസാരിക്കുന്നു EXCLUSIVE


ഷിയാസ് ബിൻ ഫരീദ്

 

കോവിഡ് പ്രതിസന്ധി ഉലച്ച സിനിമാ മേഖലയെ ഉണർത്തി ഏറെക്കാലത്തിന്​ ശേഷം തിയേറ്ററിലെത്തിയ 'വെള്ള'ത്തിന്റെ വ്യാജപതിപ്പ്​ പുറത്തിറങ്ങിയതിൽ പ്രതികരണവുമായി സംവിധായകൻ പ്രജേഷ് സെൻ. അത് വളരെ മോശം കാര്യമാണ്. ഒരുപാടു പേരുടെ ജീവിതമാണ് ഒരു സിനിമയെന്നും അത് തകർക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്നും അദ്ദേഹം ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു.

 

സംഭവത്തിൽ ക്രൈംബ്രാഞ്ചിന് പരാതി നൽകിയിട്ടുണ്ടെന്നും അവർ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രജേഷ് സെൻ പറഞ്ഞു. വലിയൊരു പ്രതിസന്ധിയെ തരണം ചെയ്താണ് ഒരു സിനിമയിറക്കിയത്. അത് പൊതുസമൂഹം ആലോചിക്കണം. ഇങ്ങനെയൊന്നും ഒരിക്കലും ചെയ്യരുത്. വ്യാജപ്പതിപ്പ് കാണുന്നവരും പ്രോത്സാഹിപ്പിക്കുന്നവരും ഉണ്ടായിട്ടാണല്ലോ ഇങ്ങനെ ചെയ്യുന്നത്. 

 

അതിനു മുതിരാതെ സിനിമ തിയേറ്റററിൽ തന്നെ പോയി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുഹൃത്തും പത്രപ്രവർത്തകനുമായ ഷംസുദ്ദീൻ കുട്ടോത്ത് വഴിയാണ് സിനിമ ചെയ്യാൻ പ്രചോദനമായ മുരളിയെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ സുഹൃത്താണ് മുരളി. പരിചയപ്പെട്ടപ്പോൾ അദ്ദേഹം തന്റെ ജീവിതത്തെ കുറിച്ചു പറഞ്ഞു. അത് കേട്ടപ്പോൾ അതിലൊരു ഇന്ററസ്റ്റിങ് പാർട്ടുണ്ടെന്ന് തോന്നി. അങ്ങനെ സിനിമയാക്കാമെന്ന് വിചാരിച്ചു. 2019ലായിരുന്നു കൂടിക്കാഴ്ചയെന്നും പ്രജേഷ് പറഞ്ഞു. 

 

'വെള്ളം' പറയുന്ന കഥ വച്ച് മറ്റൊരു സിനിമയും വന്നിട്ടില്ല. മദ്യപാനികൾ ഒരുപാട് പേരുണ്ട്. ഇപ്പോൾ ഡോക്ടർമാരും പൊലീസുകാരുമൊക്കെ സിനിമയിൽ ഒരുപാട് വന്നിട്ടുണ്ടല്ലോ. എന്നാൽ ഇതിലൊരു പ്രത്യേകതയും കൗതുകവും തോന്നി. അങ്ങനെ ചെയ്തതാണ്.

 

ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ട്. കാരണം വലിയൊരു പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആളുകൾ തിയേറ്ററിലേക്ക് വരുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. അതൊക്കെ മറികടന്നു. നല്ല രീതിയിൽ ആളുകൾ വരാൻ തുടങ്ങി. അതൊക്ക ഏറെ സന്തോഷമുള്ള കാര്യമാണ്. 

 

ഒരു മദ്യപാനിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഭാര്യയോ കുടുബമോ ഏറ്റവും അടുത്ത ഒരു സുഹൃത്തോ ആരെങ്കിലുമൊരാൾ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് നമ്മുടെ ശ്രമം പോലിരിക്കും. മദ്യപിക്കുന്ന ആളല്ലാതെ മറ്റാരെങ്കിലും വിചാരിച്ചെങ്കിലേ അയാൾ രക്ഷപെടൂ. അങ്ങനെയാരെങ്കിലും ഇടപെടണമെന്നും പ്രജേഷ് സെൻ കൂട്ടിച്ചേർത്തു.

 

ജയസൂര്യ പ്രധാന വേഷത്തിലെത്തിയ സിനിമ തീയേറ്ററുകളിൽ മൂന്നാഴ്​ചയിലേക്ക്​ കടക്കു​മ്പോൾ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. കോവിഡ്​ കാലത്തും ഏറെ പ്രതിസന്ധികൾ മറികടന്ന്​ 6.40 കോടി മുതൽ മുടക്കിലാണ്​​ ചിത്രം തിയേറ്ററുകളിൽ എത്തിയത്. ജയസൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രചോദനമായ കണ്ണൂർ സ്വദേശിയും വ്യവസായിയുമായ മുരളി കുന്നുമ്പുറത്ത്​ ആണ് നിർമാതാക്കളിൽ ഒരാൾ.

February 10, 2021, 17:30 pm

Advertisement

Advertisement