31 Sunday
May , 2020
9.29 PM
livenews logo
flash News
വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം

കരുത്തുള്ളവരെ കാലം ചേർത്തു നിർത്തും, നിലപാട് ഉറച്ചതാവണം എന്നു മാത്രം: സംവിധായകൻ പ്രിയനന്ദനൻ


കരാർലംഘനം നടത്തിയതിന്റെ പേരിൽ യുവതാരം ഷെയ്ൻ നി​ഗമിനെതിരേ നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ പഴയൊരു വിലക്ക് ഓർമ പങ്കുവച്ച് സംവിധായകൻ പ്രിയനന്ദനൻ. നടനും സംവിധായകനുമായ പൃഥ്വിരാജിന് ഏർപ്പെടുത്തിയ വിലക്കാണ് തന്റെ സിനിമ അത് മന്ദാര പൂവല്ല എന്ന ചിത്രം ഇല്ലാതാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

 

പൃഥ്വിരാജും കാവ്യയും സിദ്ധാർഥ് ഭരതും മുഖ്യവേഷത്തിലെത്തേണ്ട ചിത്രം ചിത്രീകരണം തുടങ്ങി ആറുദിവസം പിന്നിട്ടപ്പോഴാണ് പൃഥിരാജിന് വിലക്കേർപ്പെടുത്തുന്നതെന്നും പ്രിയനന്ദനൻ പറയുന്നു. പൃഥിയെ വച്ച് ചിത്രം പൂർത്തിയാക്കാൻ ഏറെ ശ്രമിച്ചിട്ടും നടന്നില്ല. നിർമാതാക്കൾ പിൻമാറിയതോടെ തന്റെ സ്വപ്നങ്ങൾ തകർന്നു. എന്നാൽ കാലം പൃഥിരാജിനെ അം​ഗീകരിച്ചു. തള്ളിപ്പറഞ്ഞവർ ഒപ്പം ചേർന്നു. നഷ്ടമായത് തന്റെ ദിനങ്ങൾ മാത്രമാണെന്നും പ്രിയനന്ദനൻ പറയുന്നു.

 

കരുത്തുള്ളവരെ കാലം ചേർത്തു നിർത്തും. നിലപാട് ഉറച്ചതാവണം എന്നു മാത്രം. സിനിമയിൽ മിത്രങ്ങളും ശത്രുക്കളും. താല്ക്കാലികം മാത്രമാണ്. കരുതിയിരിക്കുക യഥാർത്ഥ ജീവിതത്തിന് കാഴ്ചക്കാരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം.

 

"വിലക്കും ഞാനും "

 

നെയ്ത്തുകാരനു ശേഷമുള്ള സിനിമയായിരുന്നു. എം ടി യുടെ കഥയിൽ നിന്ന് ഊർജ്‌ജം കൊണ്ട് പ്രണയത്തിന്റെ അവശേഷിപ്പുമായി കാത്തിരുന്ന്
ചുറ്റും കാട് പിടിച്ച വീട്ടിൽ തനിയെ ജീവിച്ചിരുന്ന നിത്യ പ്രണയിനി ശയോധരയുടെ കഥ . " അത് മന്ദാര പൂവല്ല " കഥ വേറെ ജീവിതം വേറെ എന്ന രീതിയിലായിരുന്നു ആ സിനിമയുടെ ട്രീറ്റ്മെന്റ്.

 

പറഞ്ഞുകേൾക്കുന്ന കഥകൾക്കപ്പുറമാണ് പ്രണയത്തിന്റെ യഥാർത്ഥ ജീവിതമെന്നറിയാൻ ഏകദേശം ഒന്നര വർഷത്തോളം ഞാനവരെ പിന്തുടർന്നു. തിരക്കഥയിൽ എഡിറ്റർ വേണുഗോപാലും, നടൻ ശ്രീരാമനും, സംഭാഷണത്തിൽ കവി.പി.പി.രാമചന്ദ്രനും പങ്കു ചേർന്നു. കവി. റഫിക് അഹമ്മദും, മുല്ലേഴിയും ചേർന്നു നിന്നപ്പോൾ അങ്ങിനെ ആദ്യമായി ഷഹബാസ് അമൻ സംഗീത സംവിധായകനുമായി .

 

ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും എന്ന എക്കാലത്തേയും പ്രണയ ഗീതം ഞങ്ങൾ ഈ സിനിമക്കുവേണ്ടി ഒരുക്കിയതായിരുന്നു.
പ്രിഥ്വിരാജും . കാവ്യയും . സിദ്ധാർത്ഥ് ഭരതനുമായിരുന്നു മുഖ്യ വേഷത്തിൽ . യശോധരമ്മയും സിനിമയിൽ തന്റെ ജീവിതം പറഞ്ഞ് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

 

എം ടി സാറിന്റെ സാന്നിധ്യത്തിൽ തൃശൂർ പ്രിയഗീതം സ്റ്റുഡിയോയിൽ സിനിമയുടെ പൂജയും അതിഗംഭീരമായി നടന്നു. കെ.ജി.ജയനായിരുന്നു ക്യാമറ ചെയ്തിരുന്നത്. അങ്ങിനെ ഞങ്ങൾ ചിത്രീകരണം തുടങ്ങി ആറ് ദിവസം പിന്നിട്ടപ്പോഴാണ് . നടുക്കുന്ന വാർത്ത വന്നത്. പ്രിഥിരാജിനെ വിലക്കിയിരിക്കുന്നു. സിനിമയിൽ നിന്നും മാറ്റണം. മാറ്റിയില്ലെങ്കിൽ ആരും തന്നെ സഹകരിക്കുകയില്ല. ഞാൻ ആകെ തളർന്നു പോയി രണ്ട് മൂന്ന് വർഷത്തെ അധ്വാനമാണ് ഒറ്റയടിക്ക് ഇല്ലാതായി പോകുന്നത്.

 

ആരെതിർത്താലും പ്രിഥിയെ വെച്ച് പടം ചെയ്യണം എന്ന് ഞാൻ നിർമ്മിതാക്കളെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു. പുതുമുഖങ്ങളായ നിർമാതാക്കളായ തുകൊണ്ട് അവർ ഭയന്ന് പിൻമാറി. ഞാൻ മാത്രം തനിച്ചായി . എന്റെ സ്വപ്നമാണ് തകർന്നു പോകുന്നത്. പിന്നെ പത്രങ്ങളിലൊക്കെ അനാവശ്യമായ ചർച്ചകൾ നിറഞ്ഞു നിന്നു. കാലം പ്രിഥിരാജിനെ അംഗീകരിച്ചു. തള്ളി പറഞ്ഞവർ ഒപ്പം ചേർന്നു. നഷ്ടമായത് എന്റെ ദിനങ്ങൾ
സ്വപ്നം . ഇത്രയേറെ പ്രീ പബ്ളിസിറ്റി കിട്ടിയ മറ്റൊരു സിനിമ എനിക്കുണ്ടായിട്ടില്ല. മാധ്യമ സുഹൃത്തുക്കൾ ഏറെ സഹായിച്ചു. എന്നിട്ടും.?

 

കരുത്തുള്ളവരെ കാലം ചേർത്തു നിർത്തും. നിലപാട് ഉറച്ചതാവണം എന്നു മാത്രം. സിനിമയിൽ മിത്രങ്ങളും ശത്രുക്കളും. താല്ക്കാലികം മാത്രമാണ്. കരുതിയിരിക്കുക യഥാർത്ഥ ജീവിതത്തിന് കാഴ്ചക്കാരില്ല.

"അത് മന്ദാര പൂവല്ല. "എന്റെ സ്വപ്നത്തിന്റെ വിലയെക്കുറിച്ച് പിന്നെ മറ്റാരും സംസാരിക്കാനുണ്ടായിരുന്നില്ല.

 

November 29, 2019, 12:11 pm

Advertisement