24 Tuesday
November , 2020
5.20 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

മോദിയുടെ 'അഭിസംബോധന വീഡിയോ'യ്ക്ക് ഡിസ്‌ലൈക്ക് പെരുമഴ; രക്ഷയില്ലാതെ ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി


ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച വീഡിയോയ്ക്ക് ഡിസ്‌ലൈക്ക് പെരുമഴ. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയ്ക്കാണ് മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നത്. ഇതോടെ രക്ഷയില്ലാതെ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത് ബിജെപി.

 

ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തെങ്കിലും ജനം പിന്മാറാൻ തയ്യാറായില്ല. തുടർന്ന് കമന്റ് സെക്ഷനില്‍ പ്രതിഷേധവുമായി ആയിരങ്ങളാണ് എത്തിയത്. എന്തിനാണ് ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫാക്കിയതെന്നും അഭിപ്രായ സ്വാതന്ത്ര്യം എവിടെപ്പോയെന്നും തുടങ്ങി നിരവധി ചോദ്യങ്ങളും കമന്റുകളുമാണ് വീഡിയോയ്ക്ക് കീഴില്‍ വരുന്നത്.

ലൈക്ക്, ഡിസ്‌ലൈക്ക് ബട്ടണുകള്‍ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണമെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നു. ഡിസ്‌ലൈക്ക് ചെയ്യുന്നവര്‍ പാകിസ്താനില്‍ നിന്നാണെന്നാണ് ഒരാള്‍ പരിഹാസ രൂപേനെ കമന്റ് ചെയ്തിരിക്കുന്നത്. കമന്റെന്നാണ് ഓഫാക്കുക എന്ന ചോദ്യവും നിരവധി പേർ ഉന്നയിക്കുന്നുണ്ട്.

 

നേരത്തെ, മോദിയുടെ മൻകി ബാത്ത് വീഡിയോകൾക്ക് താഴെയും ഇത്തരത്തിൽ ഡിസ്‌ലൈക്ക് തര​ഗം ഉണ്ടായിരുന്നു. ഇന്നു വൈകിട്ട് ആറിന് അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന വിവരം രാവിലെയാണ് മോദി രാജ്യത്തെ അറിയിച്ചത്. തനിക്ക് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ടെന്നായിരുന്നു മോദി പറഞ്ഞത്.

 

സന്ദേശമെന്താണ് എന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ പങ്കുവയ്ക്കാത്തതിനെ തുടര്‍ന്ന് എന്താണ് മോദിക്ക് പറയാനുണ്ടാവുക എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

 

കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കോവിഡ് ആഘോഷവേളകള്‍ക്കിടയില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും കരുതലോടെ പെരുമാറണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു.

October 20, 2020, 21:08 pm

Advertisement

Advertisement