18 Saturday
January , 2020
12.43 PM
livenews logo
flash News
തീവ്രവാദ ബന്ധമുള്ള ദേവീന്ദർ സിങ്ങിനെതിരെ യുഎപിഎ ചുമത്തി; എൻഐഎ തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കും ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ

ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഡിസംബർ പത്തിനു പ്രവര്‍ത്തനം തുടങ്ങും

December 05, 2019, 19:55 pm

ദോഹ: ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഡിസംബര്‍ 10ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. അല്‍ മന്‍സൂറ മുതല്‍ അല്‍ റിഫ (മാള്‍ ഓഫ് ഖത്തര്‍) വരെയാണ് ഗ്രീന്‍ ലൈന്‍.

 

അല്‍ മന്‍സൂര, മുശൈരിബ്, അല്‍ ബിദ, ദി വൈറ്റ് പാലസ്, ഹമദ് ഹോസ്പിറ്റല്‍, അല്‍ മെസ്സില, അല്‍ രയ്യാന്‍ അല്‍ ഖദീം, അല്‍ ശഖാബ്, ഖത്തര്‍ നാഷണല്‍ ലൈബ്രറി, എജുക്കേഷന്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍ എന്നിങ്ങനെ പതിനൊന്ന് സ്റ്റേഷനുകളാണ് ഗ്രീന്‍ ലൈനില്‍ ഉള്ളത്.

 

മറ്റു മെട്രോ ലൈനുകള്‍ പോലെയായിരിക്കും ​ഗ്രീൻ ലൈനിന്റെ പ്രവര്‍ത്തന സമയം. ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ രാത്രി പതിനൊന്നു വരെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ രാത്രി പതിനൊന്നു വരെയുമാണ് സർവീസ്. ഗ്രീന്‍, ഗോള്‍ഡ്‌, റെഡ് ലൈന്‍ യാത്രക്കാര്‍ക്ക് മുശൈരിബ് സ്റ്റേഷനില്‍ വച്ച് മറ്റു എല്ലാ സ്റ്റേഷനുകളിലേക്കും ട്രെയിന്‍ മാറിക്കയറാവുന്നതാണ്.

 

എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ക്ലബ്‌ വേള്‍ഡ് കപ്പ്‌ കാണാന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഗ്രീന്‍ ലൈന്‍ ഉപയോഗിക്കാം.

 

December 05, 2019, 19:55 pm

Advertisement