25 Sunday
July , 2021
8.10 AM
livenews logo
flash News
കൊല്ലത്ത് 12കാരിയെ പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ 'ഇൻക്വുലാബ് സിന്ദാബാദ്, ഉയരെ ചെങ്കൊടി പാറട്ടെ'; പാർട്ടി പരിപാടിയല്ല, കുഞ്ഞിന്റെ 28 കെട്ട് ചടങ്ങാണ്... റോഡും വാഹനവുമില്ല; പ്രസവത്തിനായി ​ഗർഭിണിയെ മുള കെട്ടിയ ബെഡ്ഷീറ്റിൽ ചുമന്നത് എട്ട് കി.മീറ്റർ പണം ഇരട്ടിപ്പിക്കൽ വാ​ഗ്ദാനം; 600 കോടി തട്ടിയെടുത്ത് ബിജെപി നേതാക്കളായ 'ഹെലികോപ്ടർ ബ്രദേഴ്​സ്​' മുങ്ങി ഭാരതമാതാവിനെ അപമാനിച്ചെന്ന് സംഘപരിവാർ പരാതി; ക്രിസ്തീയ പുരോഹിതൻ അറസ്റ്റിൽ ബന്ന ചേന്ദമംഗല്ലൂരിന് ഔട്ട്‌സ്റ്റാന്റിങ് പ്രസന്റർ അവാർഡ് ടോക്യോയിൽ അഭിമാനമായി മീരാബായ് ചാനു; ഇന്ത്യക്ക് ആദ്യ മെഡൽ എഡിജിപിക്കും രക്ഷയില്ല; വിജയ് സാക്കറെയുടെ പേരിൽ വ്യാജ എഫ്ബി അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ ഭാര്യയ്ക്കായി ബീജം ശേഖരിച്ചതിന്​ പിന്നാലെ കോവിഡ്​ രോഗി മരണത്തിന്​ കീഴടങ്ങി ഒരു വർഷത്തിനിടെ യോ​ഗി സർക്കാർ പരസ്യത്തിനായി നൽകിയത് 160 കോടി; കൂടുതലും അംബാനിയുടെ ചാനലിന്

ഐഎഎസ് ജോലി പാഴ് വേലയാണ്; രാജ്യത്തെ അപകടത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കും: കണ്ണൻ ​ഗോപിനാഥൻ


ജോലിയിൽ തിരികെ കയറില്ലെന്നും ജനങ്ങളെ സേവിക്കാനാണ് ഇനിയുള്ള കാലം വിനിയോ​ഗിക്കുകയെന്നും കശ്മീർ ജനതയുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐഎഎസ് ഓഫിസർ കണ്ണൻ ​ഗോപിനാഥൻ. രാജ്യം കടന്നുപോവുന്ന അപകടകരമായ സാഹചര്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്ന ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

ഐഎഎസിൽ നിന്ന് താൻ ഇതിനകം രാജിവച്ചുകഴിഞ്ഞു. ജോലിയിൽ തിരികെ കയറില്ല. സത്യത്തിൽ അതൊരു പാഴ് വേലയാണ്. താനതിനു വില നൽകുന്നില്ലെന്നും പിടിഐക്ക് നൽകിയ അഭിമുഖത്തിൽ കണ്ണൻ ​ഗോപിനാഥൻ വ്യക്തമാക്കി.

 

സർക്കാർ തനിക്കെതിരേ ശത്രുതാപരമായാണ് പെരുമാറുന്നതെന്നും 2012 ബാച്ച് ഐഎസ്എസുകാരനായ കണ്ണൻ പറയുന്നു. ഏഴുകുറ്റങ്ങൾ ചുമത്തി വിശദീകരണം ആവശ്യപ്പെട്ട് പെഴ്സനൽ ഡിപാർട്ട്മെന്റിന്റെ ഇമെയിൽ സന്ദേശം കിട്ടിയിരുന്നു.

 

ഈ നോട്ടിസിനെതിരേ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കുമോ എന്ന ചോദ്യത്തിന് നിയമനടപടിക്കു വേണ്ടി ഒരു സെക്കന്റ് സമയം പോലും താൻ പാഴാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 


ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തുകളയാനുള്ള അധികാരം സർക്കാരിനുണ്ടെങ്കിൽ ജനാധിപത്യപരമായി പ്രതികരിക്കാനുള്ള അധികാരം ജനങ്ങൾക്കുണ്ടെന്ന് ഓർക്കണമെന്നും കശ്മീരിലെ അടിച്ചമർത്തൽ നടപടിയെ ചൂണ്ടിക്കാട്ടി കണ്ണൻ ​ഗോപിനാഥൻ കുറ്റപ്പെടുത്തിയിരുന്നു. 

November 19, 2019, 12:22 pm

Advertisement

Advertisement