29 Saturday
February , 2020
2.14 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

ട്രംപിന്റെ കണ്ണിൽ നിന്നു ചേരിയെ മറയ്ക്കാനുള്ള വിവാദ മതിലിന്റെ ഉയരം കുറയ്ക്കുമെന്ന് അധികൃതർ


യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപ് ഫെബ്രുവരി 24ന് ഇന്ത്യയിലെത്തുമ്പോൾ സഞ്ചരിക്കുന്ന വഴിയിലുള്ള ചേരികൾ മതിലുകെട്ടി മറയ്ക്കാനുള്ള നീക്കം വിവാദമായതോടെ മതിലിന്റെ ഉയരം കുറയ്ക്കുമെന്ന് അഹമ്മദാബാദ് മുനിസിപൽ കോർപറേഷൻ. മതിലിന്റെ ഉയരം കുറയ്ക്കുന്നതോടെ കാഴ്ച തടസ്സപ്പെടില്ലെന്നും കോർപറേഷൻ പറയുന്നു.

 

 

ആറടി ഉയരത്തിലായിരുന്നു കഴിഞ്ഞദിവസം മതിൽ നിർമിച്ചത്. ഇതു നാലടിയായി കുറയ്ക്കുമെന്നാണ് കോർപറേഷന്റെ വിശദീകരണം. നിലവിൽ മതിൽ ഉണ്ടായിരുന്ന സ്ഥലത്താണ് പുതിയത് നിർമിക്കുന്നതെന്നും പഴയത് തകർന്നുപോയിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ദിരാ ബ്രിഡ്ജിലേക്ക് ട്രംപ് വരുന്ന വഴിയിലാണ് ചേരിയുള്ളത്. ഈ ചേരിയുടെ കാഴ്ച ട്രംപിന്റെ കണ്ണിൽപെടാതിരിക്കാൻ മതിൽ കെട്ടി തിരിക്കുന്ന പണിയാണ് തകൃതിയായി പുരോ​ഗമിച്ചുകൊണ്ടിരിക്കുന്നത്.

 


അഞ്ഞൂറു വീടുകളിലായി 2500 പേരാണ് ശരണിയവാസ് എന്ന ഈ ചേരിയിലുള്ളത്.

February 14, 2020, 08:56 am

Advertisement