19 Friday
August , 2022
1.10 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ഫെഡറേഷന്‍ കപ്പിന്റെ ആദ്യ അരങ്ങേറ്റം വന്‍വിജയം


 

ഡോ. അന്‍വര്‍ അമീന്‍
(പ്രസിഡന്റ് കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍)

 

25ാമത് നാഷണല്‍ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് ആദ്യമായി കേരളം വേദിയായതോടെ അഭിമാനകരമായ ഒരു  നേട്ടം കൂടി നമ്മുടെ സംസ്ഥാനം ആര്‍ജിച്ചിരിക്കുന്നു. രാജ്യത്തിന് ഒട്ടേറെ വമ്പന്‍ കായികതാരങ്ങളെ സംഭാവന ചെയ്ത കേരളത്തില്‍ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്. അത് വിജയകരമായി നടത്താന്‍ കഴിഞ്ഞുവെന്ന അംഗീകാരം കായികമേഖലയില്‍ നമ്മുടെ കരുത്തിന്റെ അടയാളമാണ്.

 

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഇതിനായി വരുത്തിയിട്ടുള്ള ഒരുക്കങ്ങള്‍ ഗംഭീരമാണ്. ഇപ്പോള്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനായി രൂപീകരിച്ച കമ്മിറ്റി മികച്ച കാഴ്ചപ്പാടുകളിലൂടെ വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ കായിക മേള നടത്തുന്നത്. ഈ മേഖലയില്‍ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമാവുകയും ചെയ്യും. അതിന്റെ തെളിവാണ് മത്സരവേദിയിലെ പുതിയ സൗകര്യങ്ങളും താരങ്ങളുടെ വലിയ പങ്കാളിത്തവും. 500ലേറെ താരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കാന്‍ എത്തിയത്.

 

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേധാവി സക്കീര്‍ ഹുസയ്ന്‍ ഉള്‍പ്പെടെയുള്ളവരുടെ കഴിവുറ്റ നേതൃത്വവും സമര്‍പ്പണ ബോധവുമാണ് ഈ കായികമേളയെ വന്‍ വിജയത്തിലേക്ക് നയിച്ചത്. അതേസമയം, കേരളത്തിലെ കായികമേഖല നേരിടുന്ന പരിമിതികളേറെയാണ്. വിദഗ്ധപരിശീലനം നല്‍കാനുള്ള സംവിധാനം ഇല്ലാത്തത് തന്നെ പ്രധാന പ്രശ്‌നം. കേരളത്തില്‍ ഇപ്പോള്‍ സീനിയര്‍ കായിക താരങ്ങള്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയം ആണ് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

 

കേരളത്തിന്റെ കായികമുന്നേറ്റത്തിന് ഭൂമി കിട്ടാന്‍ കേരള സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പരമാവധി പരിശ്രമിച്ചു വരികയാണ്. അസോസിയേഷന്റെ കീഴില്‍ വിവിധ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആഷിക്ക് ഐനിക്കര നയിക്കുന്ന പ്ലാനിങ് കമ്മറ്റി സജീവമാണ്. കായിക മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ അപാരമാണ്. ഇപ്പോഴത്തെ തലമുറയില്‍ തന്നെ ടിന്റു ലൂക്ക, ജിസ്‌നാ മാത്യു, ഇര്‍ഫാന്‍, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ആന്‍സി സോജന്‍ എന്നിവരൊക്കെ കേരളത്തിന്റെ അഭിമാന താരങ്ങളാണ്.


 
ഇന്ത്യയില്‍ ഏറ്റവും അധികം ബഹുമതികള്‍ പത്മശ്രീയും അര്‍ജുന അവാര്‍ഡും ഉള്‍പ്പെടെ വാരിക്കൂട്ടിയ പ്രതിഭകള്‍ നമുക്കുണ്ടായിരുന്നു. അഞ്ജു ജോര്‍ജ്, എം ഡി വല്‍സമ്മ, മെഴ്‌സിക്കുട്ടന്‍, സാറാമ്മ, ഷൈനി വില്‍സന്‍, സുരേഷ് ബാബു, അങ്ങനെ എത്രയെത്ര മഹാ താരങ്ങള്‍ അസൗകര്യങ്ങള്‍ക്കിടയിലും നമുക്ക് അഭിമാനവും അന്തസ്സും നേടിത്തന്നു.

 

ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ പങ്ക് നിര്‍ണായകമാണ്. ടി സി യോഹന്നാന്‍ മുതല്‍ ശങ്കര്‍ വരെയും പി ടി ഉഷ മുതല്‍ ആന്‍സി സോജന്‍ വരെയുമുള്ള നീണ്ട താരനിര ഇതിന് സാക്ഷ്യം വഹിക്കുന്നു. കേരളത്തിന്റെ ഈ പാരമ്പര്യമാണ് ഇന്ത്യന്‍ അതിറ്റിക്‌സിനെ സമ്പന്നമാക്കുന്ന പ്രധാന ഘടകം. അത്‌ലറ്റിക്‌സിലെ ഈ മികവ് സീനിയര്‍സില്‍ മാത്രമല്ല ജൂനിയര്‍ വിഭാഗത്തിലും പ്രകടമാണ്. അന്തര്‍ദേശിയ തലത്തില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് പിറകിലെല്ലാം കേരളത്തിന്റെ കൈയും കാലും കാണാം. എന്നാല്‍ കേരളത്തിനു ഈ രംഗത്ത് ഇതിനേക്കാള്‍ ഇനിയും ഒരുപാട് ഉയരാന്‍ കഴിയും.

 

ഇപ്പോള്‍ ഒരു വര്‍ഷമായി അധികാരമേറ്റ സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷന്റെ പുതിയ കമ്മിറ്റി നവീന കാഴ്ച്ചപ്പാടിലൂടെ വിവിധങ്ങളായ  മാറ്റങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും നാന്ദി കുറിച്ചിരിക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്‍  ആധുനിക രീതിയിലുള്ള ഒരു സ്‌പോട്‌സ് കോംപ്ലക്‌സിനുള്ള ഭൂമിക്കായി നിവേദനം നല്‍കിയിട്ടുണ്ട്. എല്ലാ നിലയ്ക്കും മികവാര്‍ന്ന നല്ലൊരു കായിക ട്രെയിനിങ് അക്കാദമി എല്ലാ ആധുനിക സൗകാര്യങ്ങളോടും കൂടി സ്ഥാപിക്കാനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

 

കായിക രംഗത്തു ഒരു കാലത്തു നാം ആര്‍ജിച്ച വന്‍ നേട്ടങ്ങള്‍ ഇപ്പോള്‍ കാണാനില്ല. അര്‍ജുന അവാര്‍ഡുകളും മറ്റും നേടിയ ജേതാക്കളുടെ നാട്ടില്‍ അടുത്ത തലമുറ ഇതിനേക്കാള്‍ മികവുറ്റ രീതിയില്‍ വളരണം. ഇതിനായി അത്ലറ്റിക്സ് അസോസിയേഷന്‍ പ്ലാന്‍ ചെയ്യുന്ന സ്‌പോര്‍ട്‌സ് അക്കാദമി എല്ലാം കൊണ്ടും മികവുറ്റതാക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അത്‌ലറ്റിക്‌സ് അക്കാദമിക്ക് പുറമെ നിലവാരമുള്ള ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളും അസോസിയേഷന്‍ ആസ്ഥാനവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ പദ്ധതി.

 

കുട്ടികളുടെ സര്‍വതോന്‍മുഖമായ വികസനം ലക്ഷ്യം വച്ചുള്ള ഈ പദ്ധതിക്കായി ചുരുങ്ങിയത് 25 ഏക്കര്‍ സ്ഥലം വേണ്ടി വരും. മികവുറ്റ  ട്രെയിനിങ് സംവിധാനം ഉണ്ടെങ്കില്‍ നമ്മുടെ താരങ്ങള്‍ ഇതിനേക്കാള്‍ എത്രയോ വേഗത്തിലും ഉയരത്തിലും പറക്കുമെന്നതില്‍ സംശയമില്ല. ഇതിനായി സര്‍ക്കാരും മറ്റു അധികൃതരും സഹകരിക്കുകയും സഹായിക്കുകയും വേണമെന്നാണ് ഞങ്ങളുടെ തുറന്ന അപേക്ഷ.

 

 

April 05, 2022, 20:02 pm

Advertisement

Advertisement