26 Tuesday
May , 2020
10.14 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കോവിഡ് പ്രതിരോധ നടപടികളിൽ തന്നെയും പങ്കാളിയാക്കണം; ജയിലിൽ നിന്ന് പ്രധാനമന്ത്രിക്ക് ഡോ. കഫീൽഖാന്റെ കത്ത്


രാജ്യമൊട്ടാകെ പടർന്നുപിടിച്ചിരിക്കുന്ന കോവിഡ് 19നെ പ്രതിരോധിക്കാനുള്ള നടപടികളിൽ തന്നെയും കൂടി പങ്കാളിയാക്കണമെന്നും ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‍ഡോ. കഫീൽഖാന്റെ കത്ത്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രസം​ഗിച്ചതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഡോ. കഫീല്‍ ഖാന്‍ യുപിയിലെ മഥുര ജയിലിൽ നിന്നാണ് മോദിക്ക് കത്തെഴുതിയിരിക്കുന്നത്.

 

ഈ മാസം 19ന് കഫീൽഖാൻ തന്റെ ആതുര സേവന സന്നദ്ധത അറിയിച്ച് മോദിക്ക് കത്തയച്ചത്. കത്തിന്‍റെ പകര്‍പ്പ് കഫീല്‍ ഖാന്റെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. 20 വർഷത്തെ തന്റെ ആതുര സേവന രം​ഗത്തെ അനുഭവ പരിചയവും ഇന്ത്യയുടെ ആരോ​ഗ്യമേഖലയിലെ അപര്യാപ്തതയുമെല്ലാം കത്തിൽ സൂചിപ്പിക്കുന്നു. തന്‍റെ അനുഭവസമ്പത്ത് തീര്‍ച്ചയായും കോവിഡ് 19നെതിരായ ഈ യുദ്ധത്തില്‍ ഉപകാരപ്രദമാകുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

ഏപ്രില്‍ അവസാനത്തോടെ രാജ്യത്തെ ഏറ്റവും മോശമായ രീതിയില്‍ ആക്രമിക്കാനിടയുള്ള കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തെ എങ്ങനെ നേരിടണമെന്നും രണ്ട് പേജുളള കത്തില്‍ പറയുന്നുണ്ട്. കൊറോണ ഏകദേശം 30- 40 ലക്ഷം പേരെ ബാധിക്കാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്. അതില്‍ 3.4 ശതമാനം പേരെങ്കിലും മരിക്കാനിടയുണ്ടെന്നും കഫീൽഖാൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

സാമൂഹിക വ്യാപനത്തിന് സാധ്യതയുള്ള മൂന്നാം ഘട്ടത്തെ അതിജീവിക്കാനുള്ള പല പദ്ധതികളും അദ്ദേഹം കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോവിഡ് പരിശോധന സെന്‍ററുകള്‍ വര്‍ധിപ്പിക്കുക, ഓരോ ജില്ലകളിലും 100 ഐസിയുകള്‍, 1000 ഐസോലേഷന്‍ വാര്‍ഡുകള്‍, അനുഭവസമ്പന്നരായ ഡോക്ടര്‍മാര്‍ നേഴ്സുകമാര്‍ തുടങ്ങി നമുക്ക് ലഭ്യമായ പരമാവധി സൗകര്യങ്ങളെയും ഉപയോഗപ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാമെന്ന് കഫീല്‍ ഖാന്‍ പറയുന്നു.

ഒടുവിൽ, എന്‍റെ പ്രിയപ്പെട്ട രാജ്യം ഈ വൈറസിനെ തോല്‍പിക്കും വരെയെങ്കിലും, ഈ രാജ്യത്തെ സേവിക്കാനായി, ഏകപക്ഷീയമായ, നിയമവിരുദ്ധമായ, നീതീകരിക്കപ്പെടാത്ത എന്‍റെ ഈ തടങ്കലില്‍ നിന്ന് എന്നെ വിമുക്തനാക്കണമെന്ന് ഇതിനാല്‍ അപേക്ഷിച്ചുകൊള്ളുന്നു- എന്ന് പറഞ്ഞാണ് കഫീല്‍ ഖാന്‍ തന്‍റെ കത്ത് ഉപസംഹരിക്കുന്നത്.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അലിഗഢ് മുസ്‍ലിം യൂണിവേഴ്സിറ്റിയില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ജനുവരി 29നാണ് യുപി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ്  മുംബൈയില്‍ നിന്ന് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. പ്രതികാര നടപടിയുടെ ഭാ​ഗമായിട്ടായിരുന്നു കഫീൽഖാന്റെ അറസ്റ്റ്. തുടർന്ന് ഫെബ്രുവരി 14ന് കഫീൽഖാനെതിരെ കരിനിയമമായ ദേശീയ സുരക്ഷാ നിയമപ്രകാരം ചുമത്തുകയായിരുന്നു.

 

2017ലാണ് കഫീൽഖാനെ ആദ്യമായി യുപി സർക്കാർ വേട്ടയാടുന്നത്. ​ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ ക്ഷാമം മൂലം പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ രക്ഷാപ്രവർത്തനം നടത്തിയ കഫീൽഖാനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഇടപെടുകയും ഓക്‌സിജന്‍ വാങ്ങുകയുമാണ് അദ്ദേഹം ചെയ്തത്. എന്നാൽ കുറ്റക്കാരായ ആരോ​ഗ്യവകുപ്പിനു പകരം അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കി. ഒമ്പതു മാസത്തോളം അദ്ദേഹം ജയിലിൽ കഴിഞ്ഞു. 

 

സര്‍ക്കാര്‍ അന്വേഷണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പിന്നീട് വെറുതെവിട്ടു. പുറത്തിറങ്ങിയെങ്കിലും അധികനാള്‍ കഴിയും മുമ്പ് മറ്റൊരു കേസിൽ പങ്കാളിയാക്കി അദ്ദേഹത്തെ യുപി പൊലീസ് വീണ്ടും ജയിലില്‍ അടച്ചു. ആ കേസിൽ ജാമ്യം ലഭിച്ചപ്പോഴാണ് പുതിയ കേസുമായി യോ​ഗി ആദിത്യനാഥ് സർക്കാർ വേട്ടയാടൽ തുടർന്നത്. അലിഗഢ് മുസ്‍ലിം സര്‍വകലാശാലയില്‍ ഡിസംബര്‍ 12ന് നടന്ന സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പ്രസംഗിച്ച കുറ്റത്തിനാണ് അറസ്റ്റ്.

March 26, 2020, 16:38 pm

Advertisement