25 Saturday
September , 2021
12.15 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

കേരളത്തിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷൻ 'ഡ്രൈവ്ത്രു' കലൂർ പോത്തീസിൽ പ്രവർത്തനം ആരംഭിച്ചു


 

കൊച്ചി: അബുദാബി ആസ്ഥാനമായ വി ചാർജിന്റെ ഇന്ത്യൻ സംരംഭമായ വി ചാർജ് ഇന്ത്യയുടെ കേരളത്തിലെ ആദ്യ വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷൻ 'ഡ്രൈവ്ത്രു'  കലൂർ പോത്തീസിൽ പ്രവർത്തനം ആരംഭിച്ചു. യുഎഇയിൽ വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ലയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കമ്പനിയാണ് വി ചാർജ്.

 

പോത്തീസിൽ നടന്ന ചടങ്ങിൽ പോത്തീസ് ഡയറക്ടർ നിലേഷ് പോത്തി ചാർജിങ് സ്‌റ്റേഷന്റെ സ്വിച്ചോൺ നിർവഹിച്ചു. യുഎഇയിൽ വൈദ്യുത വാഹനങ്ങൾ അവതരിപ്പിച്ചത് മുതൽ ചാർജിങ് സ്റ്റേഷൻ സ്ഥാപന രംഗത്ത് പ്രവർത്തിക്കുന്ന വി ചാർജ് ഈ രംഗത്ത് വർഷങ്ങളുടെ വൈദഗ്ധ്യവുമായാണ് ഇന്ത്യയിൽ എത്തുന്നത്. വൈദ്യുത വാഹന ചാർജിങ് സ്‌റ്റേഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് വി ചാർജ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ രതീഷ് സി. ഭാസ്‌കരൻ പറഞ്ഞു.  കൊച്ചിയിൽ സെന്റർ സ്‌ക്വയർ മാളിൽ താമസിയാതെ  ഇവി ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കും.  

 

രാജ്യത്തുടനീളം റെയിൽവേ സ്റ്റേഷനുകൾ, ദേശീയപാതകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഉടനെ തന്നെ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ വി ചാർജ് ഇന്ത്യയ്ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

വൈദ്യുത വാഹനങ്ങൾക്ക് ജനങ്ങൾക്കിടയിൽ പ്രചാരം ലഭിച്ചു വരുന്ന ഈ ഘട്ടത്തിൽ വി ചാർജ് ഇന്ത്യയുമായി ചേർന്ന് തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പോത്തീസ് ഡയറക്ടർ നിലേഷ് പോത്തി പറഞ്ഞു.

 

ഇന്ത്യയിൽ വൈദ്യുത വാഹന അടിസ്ഥാനസൗകര്യങ്ങളുടെ ഏറ്റവും വലിയ ശൃംഖല ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന്  വി ചാർജ് ഇന്ത്യ ടെക്‌നിക്കൽ ഡയറക്ടർ ഡോ. ശശി കെ. കോട്ടയിൽ പറഞ്ഞു. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ മാലിന്യമുക്തവും ചിലവ് കുറഞ്ഞതുമായ സഞ്ചാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവ്ത്രു സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

ഇരുചക്ര,മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ബസ്സുകൾ തുടങ്ങിയ വാഹനങ്ങൾ ചാർജ് ചെയ്യാവുന്ന ആഗോള നിലവാരം പുലർത്തുന്ന ലോ വോൾട്ടേജ്, മീഡിയം വോൾട്ടേജ്, ഹൈ വോൾട്ടേജ് ചാർജറുകളാണ് ഡ്രൈവ്ത്രുവിന്റെ ചാർജിങ് ഉപകരണങ്ങളിൽ ഉൾപ്പെടുന്നത്.

 

വി ചാർജ് ഇന്ത്യ ഡയറക്ടർമാരായ അശ്വിൻ ശശിധരൻ, അൽമിഷ് എസ്. ബാബു, പോത്തീസ് സിഇഒ വെങ്കിടേഷ്, ജനറൽ മാനേജർ വിനോദ്, മലയാളം ടാറ്റാ ടീം ലീഡ് ജോർജ് കുട്ടൻ ജോയ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

 

August 18, 2021, 21:32 pm

Advertisement

Advertisement