9 Sunday
August , 2020
4.57 PM
livenews logo
flash News
അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കരിപ്പൂർ വിമാനത്താവളം തകർക്കാൻ തഞ്ചം നോക്കി കല്ലെറിയുന്നവരോട്

ഹിസ്ബുൽ ഭീകർക്കൊപ്പം ഡിവൈഎസ്പി ദേവീന്ദർ സിങ്ങിന്റെ അറസ്റ്റ്: കശ്മീർ വ്യാപാരി നേതാവ് എൻഐഎ കസ്റ്റഡിയിൽ


ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം ആയുധങ്ങളുമായി സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കവെ പിടിയിലായ കശ്മീർ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിന്റെ കേസുമായി ബന്ധപ്പെട്ട് കശ്മീർ വ്യാപാരി നേതാവിനെ എൻഐഎ അറസ്റ്റ് ചെയ്തു. തൻവീർ അഹമ്മദ് വാനി എന്ന ക്രോസ് ലോക് ട്രേഡ് അസോസിയേഷൻ പ്രസിഡന്റിനെയാണ് എൻഐഎ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. തൻവീർ അഹമ്മദിനെ പിന്നീട് ജമ്മുവിലേക്ക് കൊണ്ടുപോയി.

 


ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ നവീദ് മുഷ്താഖ് എന്ന ബാബുവിന് തൻ അഹമ്മദ് പണം നൽകിയിരുന്നുവെന്നാണ് എൻഐഎ വൃത്തങ്ങൾ പറയുന്നത്. ദേവീന്ദറിനൊപ്പം അറസ്റ്റിലായ വ്യക്തിയാണ് നവീദ് മുഷ്താഖ്. പാകിസ്താനിൽ നിന്ന് ഹിസ്ബുൽ മുജാ​ഹിദീൻ, ലഷ്കറെ ത്വയ്യിബ സംഘങ്ങൾക്ക് ഫണ്ട് കൈമാറുന്നതിന്റെ ഇടനിലക്കാരനാണ് തൻവീർ അഹമ്മദെന്നാണ് എൻഐഎ സംശയം.

 


പാർലമെന്റ് ആക്രമണം നടത്തിയ സംഘത്തെ ദേവീന്ദർ സിങ് ആണ് അഫ്സൽ ​ഗുരുവിനെ കരുവാക്കി ഡൽഹിയിലെത്തിച്ചതെന്നു നേരത്തേ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. അഫ്സൽ ​ഗുരു നടത്തിയ ​ഗുരുതരമായ ഈ ആരോപണം അന്വേഷിക്കപ്പെടുകയുണ്ടായില്ല. പിന്നീട് കേസിൽ പ്രതിയാക്കപ്പെട്ട അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റുകയും ചെയ്തു.

 

 

എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഹിസ്ബുൽ മുജാഹിദീൻ ഭീകർക്കൊപ്പം ഡൽഹിയിലേക്ക് വരവെ ദേവീന്ദർ സിങ് അറസ്റ്റിലായതോടെയാണ് പാർലമെന്റ് ആക്രമണമുൾപ്പെടെയുള്ള ആരോപണങ്ങൾ ദേവീന്ദർ സിങ്ങിനെതിരേ വീണ്ടും ഉയർന്നത്. ഭീകരിൽ നിന്ന് ദേവീന്ദർ സിങ് തുടർച്ചയായ പണം കൈപ്പറ്റിയിരുന്നുവെന്നാണ് അന്വേഷണ ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കിയത്.

February 14, 2020, 08:22 am

Advertisement

Advertisement