19 Friday
August , 2022
1.26 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ


തിരുവനന്തപുരം: ഇസ്‌ലാമോഫോബിക് ആവാന്‍ ഭരണകൂടത്തിനും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഒരു നാണവുമില്ലെങ്കില്‍ അത് പരസ്യമായി വിളിച്ചുപറയാന്‍ നമ്മളെന്തിനാണ് മടിക്കുന്നതെന്ന് ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനി റാനിയ സുലൈഖ. തിരുവനന്തപുരം പൂന്തുറയിൽ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച മഹാപ്രതിരോധ സം​ഗമത്തിൽ സംസാരിക്കുകയായിരുന്നു പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ഡൽഹിയിൽ നടന്ന പോരാട്ടത്തിന്റെ മുൻനിരയിലുണ്ടായിരുന്ന മലയാളി വിദ്യാർഥിനിയായ റാനിയ സുലൈഖ.

 

തെറ്റ് ചെയ്യുന്നവനാണ് പേടിക്കേണ്ടത്. അതിനെ  വിരൽ ചൂണ്ടുന്നവരല്ലെന്നും റാനിയ തുറന്നടിച്ചു. അത് ആർജവത്തോടെ വിളിച്ചു പറയേണ്ടതുണ്ട്. പലപ്പോഴും പാർലമെന്റ് മാർച്ച് നടന്നിട്ടുണ്ടെങ്കിലും ജാമിഅയിൽ നിന്ന് നടത്തിയ മാർച്ച് തുടങ്ങുംമുമ്പ് തന്നെ തടഞ്ഞു. ജീവിക്കാൻ അനുവദിക്കില്ലെന്ന് പറയുന്ന ഭരണകൂടവും സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്ന പൊലീസുമാണ് രാജ്യത്തുള്ളത്. 

 

ഇസ്‌ലാമും മുസ്‌ലിമും സ്വത്വം പറഞ്ഞാല്‍ തകരുന്നതല്ല നമ്മുടെ മതേതരത്വം. അങ്ങനെ തകരുന്നുണ്ടെന്ന്‍ തോന്നുന്നെങ്കില്‍ അത് വേറെന്തോ ആണ്. രാജ്യത്ത് മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കരുതെന്ന് പറയുന്നത് ഇവിടുത്തെ മതഗ്രന്ഥങ്ങളോ ഏതെങ്കിലും ദൈവികഗ്രന്ഥങ്ങളോ അല്ല. ഇവിടുത്തെ ഭരണഘടനയാണ്, അതിലെ ആര്‍ട്ടിക്കിള്‍ 14 ആണ്. 

 

ആ ഭരണഘടനയെ ഇസ്‌ലാമോഫോബിയ ബാധിച്ച ചിലര്‍ അട്ടിമറിക്കുമ്പോള്‍ അതിനെ സംരക്ഷിക്കാനാണ് ഏതൊരു സ്വത്വത്തെയാണോ അവര്‍ ഇല്ലാതാക്കാന്‍ നോക്കുന്നത് അതിനെയുയര്‍ത്തി പ്രതിരോധിക്കുന്നത്. ഡൽഹി ജുമാ മസ്ജിദിൽ ചന്ദ്രശേഖര്‍ ആസാദിനോപ്പം ഞാന്‍ ജയ് ഭീം വിളിച്ചിട്ടുണ്ട്. ലാഇലാഹ ഇല്ലല്ലായ്ക്ക് നേര്‍ വിപരീതമാണ് ജയ് ഭീം. ജയ്‌ ഭീം വിളിച്ചതുകൊണ്ട് ഞാന്‍ ദളിതയാവുന്നില്ല. എന്നാൽ ജയ് ഭീം വിളിക്കുന്നവരെ ഇല്ലാതാക്കാനുള്ള അവരുടെ ലക്ഷ്യത്തെ തകർക്കാനാണ് ഞാന്‍ ജയ് ഭീം വിളിക്കുന്നത്.

 

ലാഇലാഹ ഇല്ലല്ലാഹ് വിളിച്ചാല്‍ നിങ്ങള്‍ മുസ്‌ലിമാവില്ല. സത്യം തിരിച്ചറിഞ്ഞു വന്നാലും അതനുസരിച്ച് ജീവിച്ചാലും മാത്രമേ ആവുകയുള്ളൂ. മറിച്ച്, അത് വിളിക്കുന്നവരെ തകര്‍ക്കാനുള്ള ലക്ഷ്യത്തെ പ്രതിരോധിക്കാനാണ് അത് വിളിക്കുന്നതിലൂടെ കഴിയുകയെന്നും റാനിയ സുലൈഖ കൂട്ടിച്ചേർത്തു. പ്രതിഷേധത്തിൽ ലാഇലാഹ ഇല്ലല്ലാഹ് വിളിക്കാൻ പാടില്ലെന്നു ചൂണ്ടിക്കാട്ടി നിരവധി പേർ രം​ഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു റാനിയ സുലൈഖയുടെ പ്രതികരണം.

January 25, 2020, 13:31 pm

Advertisement

Advertisement