24 Monday
February , 2020
5.06 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ


ദുബയ്: തൊഴിലന്വേഷകനായ മലയാളി യുവാവിനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ പണവും ബിരിയാണിയും കിട്ടുമെന്ന് പരിഹസിച്ച പ്രവാസി ഇന്ത്യക്കാരനായ കമ്പനിയുടമയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം. മെക്കാനിക്കൽ എൻജിനീയറായ അബ്ദുല്ല എസ്എസ് എന്ന 23കാരനാണ് യുഎഇയിലെ ജയന്ത് ​ഗോഖലെ എന്നയാളുടെ കമ്പനിയിൽ തൊഴിലിന് അപേക്ഷിച്ചത്.

 

ഈ മെയിലിനുള്ള മറുപടിയായാണ് ജയന്ത് ​ഗോഖലെ ഡൽഹിയിലെ ഷഹീൻബാ​ഗ് പ്രതിഷേധത്തിൽ പൊയ്ക്കൂടെ എന്നു ചോദിച്ചത്. ഓരോ ദിവസവും 1000 രൂപ വീതം കിട്ടുമെന്നും ബിരിയാണിയും കണക്കില്ലാത്ത ചായയും ചിലപ്പോൾ മധുരപലഹാരവും സൗജന്യമായി ലഭിക്കുമെന്നും അബ്ദുല്ലയ്ക്ക് അയച്ച മറുപടി സന്ദേശത്തിൽ ജയന്ത് ​ഗോഖലെ ഉപദേശിക്കുന്നുണ്ട്.

 

 

ഈ മാസം 23നാണ് സംഭവം. പരിശീലന കാലയളവിൽ ശമ്പളമില്ലാതെ ജോലി ചെയ്യാൻ സന്നദ്ധനാണെന്നും ബിടെക്ക് ബിരുദധാരിയായ യുവാവ് ജയന്ത് ​ഗോഖലെയ്ക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കിയിരുന്നു.

 

തൊഴിലന്വേഷകന്റെ പേരിൽ നിന്ന് മതം തിരിച്ചറിഞ്ഞ് ജയന്ത് ​ഗോഖലെ നടത്തിയ പരിഹാസത്തെയും ഷഹീൻബാ​ഗിലെ സിഎഎ വിരുദ്ധ പ്രതിഷേധം പണം നൽകി ആളെക്കൂട്ടുന്നതാണെന്ന ആരോപണത്തെയും നിരവധി പേർ ചോദ്യം ചെയ്തു രം​ഗത്തെത്തി. ഇതിനിടെ ജയന്ത് ​ഗോഖലെ  മാപ്പപേക്ഷിക്കുകയും ചെയ്തു.

 

തന്റെ ഇമെയിൽ സന്ദേശം ആളുകൾ എഴുതാപ്പുറം വായിക്കുകയാണെന്നു പറഞ്ഞ ജയന്ത് ​ഗോഖലെ താൻ അനാരോ​ഗ്യത്തിലാണെന്നും ഡയാലിസിസിന് വിധേയനാവുകയാണെന്നും പ്രതികരിച്ചു. അബ്ദുല്ലയോട് താൻ മാപ്പ് പറഞ്ഞിരുന്നുവെന്നും ആരെയും മുറിപ്പെടുത്താനല്ല അത്തരമൊരു സന്ദേശം അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

January 27, 2020, 19:49 pm

Advertisement