28 Tuesday
January , 2020
6.22 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

വഴിയില്‍ കുടുങ്ങിയ മലയാളിക്ക് രക്ഷകനായെത്തിയ ദുബയ് പോലിസുദ്യോഗസ്ഥന്‍

August 13, 2019, 22:14 pm

ദുബയ്: കൊടുംചൂടില്‍ കാറിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയ പ്രവാസി മലയാളിക്ക് രക്ഷകനായി ദുബയ് പോലിസുകാരന്‍. അബ്ദുല്‍ വഹാബ് എന്ന പ്രവാസി മലയാളിയാണ് പോലിസ് ഉദ്യോഗസ്ഥന്റെ സഹായത്താല്‍ വീടണഞ്ഞത്. ഷാര്‍ജ-അജ്മാന്‍ റോഡില്‍ പുലര്‍ച്ചെ ആറോടെയായിരുന്നു സംഭവം.

 

കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഇതു മാറ്റിയിടാനുള്ള ശ്രമം തുടങ്ങിയെങ്കില്‍ അബ്ദുല്‍ വഹാബിന് പൂര്‍ത്തിയാക്കാനായില്ല. മുട്ടിനു വേദനയെ തുടര്‍ന്ന് കുനിഞ്ഞുനില്‍ക്കാന്‍ കഴിയാത്തതായിരുന്നു പ്രശ്‌നം. നിരവധി പേര്‍ വാഹനം നിര്‍ത്തി വിവരം തിരക്കിയെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ഈ സമയം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഇവിടെ എത്തിയത്. ബുര്‍ ദുബയ് പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു അത്. അബ്ദുല്‍ വഹാബിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലിസുദ്യോഗസ്ഥന്‍ ഉടന്‍ പണി തുടങ്ങി. പൊട്ടിയ ടയര്‍ അഴിച്ചുമാറ്റുകയും സ്റ്റെപ്പിനി ടയര്‍ മാറ്റിയിടുകയും ചെയ്തു.

 


ഒരുമടിയും കൂടാതെ റോഡില്‍ കിടന്നുകൊണ്ടും മറ്റുമാണ് പോലിസുകാരന്‍ ടയര്‍ മാറ്റിക്കൊടുത്തത്. തുടര്‍ന്ന് അബ്ദുല്‍ വഹാബിനെ യാത്രയാക്കുകയും ചെയ്ത ശേഷമാണ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്ക് മടങ്ങിയതു പോലും.

 

August 13, 2019, 22:14 pm

Advertisement