31 Sunday
May , 2020
9.42 PM
livenews logo
flash News
വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന് കാരണം നമസ്തേ ട്രംപ് പരിപാടിയെന്ന് ശിവസേനയും; ബിജെപി വീണ്ടും പ്രതിരോധത്തിൽ ഇയാദ്, ജോർജ് ഫ്ലോയിഡ്; പൊലീസിന്റെ വംശീയക്കൊലകൾക്കെതിരെ ഇസ്രയേലിലും വൻ പ്രതിഷേധം

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലുമായി ദുബയ് വീണ്ടും


ദുബയ്: ബുർജ് ഖലീഫയുടെ ഉയരപ്പെരുമയിൽ ലോകത്തെ അമ്പരിക്കുന്ന ദുബയ് മറ്റൊരു നേട്ടം കൂടി ഊട്ടിയുറപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ എന്ന നേട്ടത്തിനു മേൽ മറ്റൊരു റെക്കോഡ് കൂടി തിരുത്തുകയാണ് ദുബയ് ഇത്തവണ്. 2023ൽ പൂർത്തിയാവുന്ന സീൽ ടവറിലൂടെയാണ് ദുബയ് റെക്കോഡിന്റെ ഉയരപ്പട്ടിക പുതുക്കുന്നത്.  

 

ദ ഫസ്റ്റ് ​ഗ്രൂപ്പ് നിർമിക്കുന്ന സീൽ ടവറിന് 360 മീറ്റർ ഉയരമുണ്ടാവും. ദുബയ് മറീനയിൽ നിർമിക്കുന്ന സീൽ ടവറിൽ 1042 സ്യൂട്ടുകൾ ഉണ്ടാവും. നോർ എന്ന നിർമാണക്കമ്പനിയാണ് സീൽ ടവറിന്റെ രൂപരേഖ തയ്യാറാക്കിയത്.

 

 

21ാം നൂറ്റാണ്ടിലെ ന​ഗരമെന്ന് അറിയപ്പെടുന്ന ദുബയിൽ അംബരചുംബികളായ നിരവധി കെട്ടിടങ്ങളുണ്ട്. ഷെയ്ഖ് സാഇദ് റോഡിലുള്ള ജെവോറ എന്ന ഹോട്ടലാണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ. 356.3 മീറ്റർ ഉയരമാണ് ജെവോറയ്ക്ക് ഉള്ളത്. ഇതുമാത്രമല്ല ഉയരപ്പെരുമയിൽ ലോകത്തെ മറ്റ് അഞ്ച് ഹോട്ടലുകളും ദുബയിൽ തന്നെയാണ്. ജെഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടൽ ടവർ 1, ജെ ഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടൽ ടവർ 2, റോസ് റയ്ഹാൻ ബൈ റോടാന, ബുർജ് അൽ അറബ്, എമിറേറ്റ്സ് ടവർ 2 എന്നിവയാണ് മറ്റ് അഞ്ച് ഹോട്ടലുകൾ.

 

ലോകത്തെ 100 ഉയരമുള്ള ഹോട്ടലുകളുടെ പട്ടികയിൽ 12ഉം ദുബയിൽ നിന്നുതന്നെയാണ്. ഇതിനു പുറമേ ഏഴ് വൻ ഹോട്ടലുകളുടെ നിർമാണം നടന്നുവരികയും ചെയ്യുന്നു. 309 മീറ്ററിനു മുകളിൽ ഉയരമുള്ളതായിരിക്കും ഈ കെട്ടിടങ്ങളെന്നാണ് വിവരം.

 


321 മീറ്റർ ഉയരത്തോടെ 1999ൽ നിർമിച്ച ബുർജ് അൽ അറബാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ എന്ന നേട്ടം ദുബയിൽ നിന്ന് കൈവരിച്ചത്.

January 14, 2020, 09:21 am

Advertisement