25 Wednesday
May , 2022
7.20 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

ദുബായ് പഴയ പ്രൗഡിയിലേക്ക്; 11 മാസത്തിനിടെ എത്തിയത് 60 ലക്ഷം വിനോദസഞ്ചാരികൾ



കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ദുബായ് പഴയ ടൂറിസം പ്രതാപത്തിലേക്ക് തിരികെയെത്തുന്നു. 2021 ആദ്യ പതിനൊന്നു മാസങ്ങളിലായി 60 ലക്ഷം വിനോദസഞ്ചാരികളാണ് ഇമാറത്തിൽ എത്തിയെന്ന് അധികൃതർ വ്യക്തമാക്കി.

 

കോവിഡ് വെല്ലുവിളിയെ മറികടക്കാൻ സർക്കാർ സ്വീകരിച്ച മികച്ച മുൻകരുതൽ നടപടികളാണ് എമിറേറ്റിനെ ടൂറിസം മേഖലയിലെ പ്രൗഡിയിലേക്ക് മടക്കിക്കൊണ്ടുവരാൻ സഹായിച്ചതെന്ന് ദുബായ് കോർപറേഷൻ ഫോർ ടൂറിസം ആന്റ് കൊമേഴ്സ് മാർക്കറ്റിങ് സിഇഒ ഇസാം കാസിം പറഞ്ഞു.

 


2019ൽ 167 ലക്ഷം സന്ദർശകരാണ് ദുബായിലെത്തിയത്. കോവിഡ് മൂലം 2020ൽ ഇത് 55 ലക്ഷമായി ചുരുങ്ങി. 2021ൽ സന്ദർശകരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടാവുകയും ചെയ്തു. 2021 ജനുവരിക്കും ഒക്ടോബറിനുമിടയിലായി 94 ലക്ഷത്തോളം റൂമുകളാണ് സന്ദർശകർക്കായി ആഭ്യന്തരടൂറിസത്തിൽ മാത്രമായി വിട്ടുനൽകപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ദുബായ് എക്സ്പോ 2020 അടക്കമുള്ള ടൂറിസം മേഖലയിൽ എമിറേറ്റ് പുലർത്തിവരുന്ന ഉയർന്ന ശുചിത്വവും സുരക്ഷയും ശ്രദ്ധേയമാണെന്നും ഇവിടങ്ങളിലെത്തുന്ന സന്ദർശകർക്ക് ഒരിക്കലും മറക്കാത്ത അനുഭവം ലഭിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തുന്നുണ്ടെന്നും  അദ്ദേഹം പറയുന്നു.

 

January 12, 2022, 22:56 pm

Advertisement

Advertisement