5 Sunday
July , 2020
6.45 AM
livenews logo
flash News
എട്ടുപോലിസുകാരെ കൊന്ന ​ഗുണ്ടാനേതാവിന്റെ വീടും കാറുകളും മണ്ണുമാന്തിയന്ത്രം കൊണ്ട് തരിപ്പണമാക്കി യുപി പോലിസ് തൃണമൂൽ കോൺ​ഗ്രസ് കൗൺസിലർക്ക് വെടിയേറ്റു പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ മാസ്കിടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്തു; യുപിയിൽ ബിജെപി നേതാവും മകനും അറസ്റ്റിൽ യുഎഇ വിമാനങ്ങൾക്ക്‌ ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണമെന്ന് എം.കെ രാഘവൻ എം.പി സംസ്ഥാനത്ത് 240 പേർക്ക് കൊറോണ ബാധ; 209 പേർ രോഗമുക്തി നേടി ബേപ്പൂർ സ്വദേശി റിയാദിൽ കൊറോണ ബാധിച്ചു മരിച്ചു യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻചാണ്ടിയല്ല; വ്യക്തമാക്കി കെ സുധാകരൻ മൂന്ന് ലക്ഷത്തിന്റെ സ്വർണ മാസ്ക് വച്ച് പൂനെ സ്വദേശി; പക്ഷേ ഫലപ്രാപ്തിയിൽ സംശയം യുഎഇയിൽ 716 പേർക്ക് കൊറോണ വൈറസ് ബാധ; 704 പേർക്ക് രോ​ഗമുക്തി

ഭീകരരെ ലക്ഷ്യസ്ഥാനത്താക്കാൻ ഡി​വൈഎ​സ്പി ദേ​വീ​ന്ദ​ർ സി​ങ്ങ് വാങ്ങിയത്​​ 12 ലക്ഷമെന്ന് പൊലീസ്


ഡൽഹി: ക​ശ്​​മീ​രി​ൽ ഹിസ്​ബുൽ മുജാഹിദീൻ ഭീകരരെ സഹായിക്കാൻ ഡി​വൈഎ​സ്പി ദേ​വീ​ന്ദ​ർ സി​ങ്ങി​​ന്​ ലഭിച്ചത്​​ 12 ലക്ഷം രൂപയെന്ന്​ പൊലീസ്. ഹിസ്​ബുൽ ഭീകരവാദികളായ നവീദ്​ ബാബു, അൽത്താഫ്​ എന്നിവരെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോവാനാണ് ഡിവൈഎസ്പിക്ക്​ 12 ലക്ഷം രൂപ നൽകിയത്. ഇവരെ ഷോപ്പിയാനിൽ നിന്നും പാകിസ്​താനിലേക്ക്​ കടത്തുകയായിരുന്നു ദേവീന്ദറി​ന്റെ ദൗത്യം. ഇതിന്​ മുമ്പും ദേവീന്ദർ ഭീകരരെ സ്വന്തം വാഹനത്തിൽ കൊണ്ടുപോയതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ്​ വ്യക്തമാക്കി.  

 

ഭീകര സംഘത്തെ ദേവീന്ദർ സിങ് പാർപ്പിച്ചിരുന്നത് സ്വന്തം വീട്ടിലായിരുന്നെന്ന് നേരത്തെ, പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ശ്രീ​ന​ഗറിലെ ബദാമി ബാ​ഗ് കന്റോൺമെന്റിലെ അതീവ സുരക്ഷയുള്ള വസതിയിലായിരുന്നു ദേവീന്ദർ സിങ് ഹിസ്​ബുൽ മുജാഹിദീൻ ഭീകരരെ ഒളിപ്പിച്ചിരുന്നതെന്നാണ് ഉയർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ നൽകുന്ന സൂചന. സൈന്യത്തിന്റെ 15 കോർസ് ഹെഡ് ക്വോർട്ടേഴ്സിനു സമീപമാണ് ദേവീന്ദർ സിങ്ങിന്റെ വസതി.

 

ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ നിന്ന് ഭീകരരെ ദേവീന്ദർ സിങ് വെള്ളിയാഴ്ച തന്റെ വീട്ടിലെത്തിക്കുകയും അവിടെ കഴിയാൻ അവസരമൊരുക്കുകയുമായിരുന്നു. മുൻ പൊലീസുകാരനായ ഹിസ്ബുൽ ഭീകരർ നവീദ് ബാബുവും അയാളുടെ സഹായികളായ ഇർഫാനും റാഫിയുമാണ് ദേവീന്ദർ സിങ്ങിന്റെ വസതിയിൽ താമസിച്ചത്. 

 

ശ​നി​യാ​ഴ്​​ച​യാ​ണ്​ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള ദേവീന്ദർ സിങ് രണ്ട് ഹിസ്ബുൽ മുജാഹിദീൻ ഭീകരർക്കൊപ്പം അറസ്റ്റിലായത്. 2001ലെ പാർമെന്റ് ആക്രമണക്കേസിൽ തന്നെ ദേവീന്ദർ സിങ് കുരുക്കിയതാണെന്ന കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ​ഗുരുവിന്റെ 2013ലെ വെളിപ്പെടുത്തലിനു ശക്തിപകരുന്നതായിരുന്നു പുതിയ സംഭവവികാസം. നിരവധി ആഴ്​ചകളായി ദേവിന്ദറിന്റെ യാത്രകൾ ഉൾപ്പെടെ പൊലീസ്​ നിരീക്ഷിച്ചു വരികയായിരുന്നു. 

 

കഴിഞ്ഞദിവസം ദേ​വീ​ന്ദ​ർ സി​ങ്ങിന്റെ ശ്രീ​ന​ഗ​ർ ഇ​ന്ദി​ര ന​ഗ​റി​ലെ വീ​ട്ടി​ൽ നടത്തിയ പൊ​ലീ​സ്​ പ​രി​ശോ​ധ​നയിൽ അഞ്ച്​ ഗ്രനേഡുകളും മൂന്ന്​ എ​കെ 47 തോ​ക്കു​ക​ളും പിടിച്ചെടുത്തിരുന്നു. ചോ​ദ്യം​ ചെ​യ്യ​ലി​ൽ ഇ​ദ്ദേ​ഹം ചി​ല വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​തിന്റെ അ​ടിസ്ഥ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​മു​ള്ള ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് ദേ​വീ​ന്ദ​ർ സി​ങ് ജോലി ചെയ്യുന്നത്. കശ്​മീരിൽ 12 ഓളം പൊലീസുകാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്​ പിടിയിലായ നവീദ്​ ബാബു. ദേ​വീ​ന്ദ​ർ സിങ്ങും നവീദും തമ്മിൽ നിരവധി തവണ ബന്ധപ്പെട്ടിരുന്നതായും പൊലീസ്​ കണ്ടെത്തിയിരുന്നു.

January 14, 2020, 13:52 pm

Advertisement