11 Wednesday
December , 2019
10.46 AM
livenews logo
flash News
വി ടി ബൽറാം എംഎൽഎയുടെ പിതാവ് അന്തരിച്ചു ടാക്സ് സ്ലാബുകൾ കുറച്ച് ജിഎസ്ടി വരുമാനം വർധിപ്പിക്കാൻ കേന്ദ്രനീക്കം അമിത് ഷാ ചരിത്രക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം: വിഭജന പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് ശശി തരൂർ വിവാദ പൗരത്വ ഭേ​ദ​ഗതി ബില്ല് ഇന്ന് രാജ്യസഭയിൽ ഖത്തറിൽ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗള്‍ഫ്‌ ഉച്ചകോടി: റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയെ സൗദി രാജാവ് സ്വീകരിച്ചു ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെം​ഗാർ പ്രതിയായ ഉന്നാവോ ബലാൽസം​ഗക്കേസിൽ ഡിസംബർ 16നു കോടതി വിധിപറയും പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധം: ത്രിപുരയിൽ രണ്ടുദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു ആസിഡ് ആക്രമണ ഇരയായി ദീപിക പദുക്കോൺ: ചാപാക് ട്രെയിലർ പുറത്തിറങ്ങി സംഘപരിവാര വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം; ബനാറാസ് ഹിന്ദു യൂനിവേഴ്സിറ്റിയിലെ മുസ് ലിം സംസ്കൃത അധ്യാപകൻ രാജിവച്ചു

സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിൻറെ(സിഫ് ) ഈ സീസണിൻറെ മുഖ്യ പ്രയോജകരായി ഈസ്റ്റീ

October 06, 2019, 16:28 pm

ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിന്റെ പുതിയ സീസണിലെ മുഖ്യ സ്പോൺസറായി ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഈസ് റ്റീ എത്തുന്നു. മുൻ വർഷങ്ങളിലും സിഫിൻറെ മുഖ്യ പ്രായോജകർ ഈസ്റ്റേൺ ഗ്രൂപ്പ് തന്നെയായിരുന്നു. ദുബയിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്രയും ഈസ്റ്റീ ചെയർമാൻ  നവാസ് മീരാനും ഒപ്പുവച്ചു. ഈസ്റ്റീ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സെസിൽ ജോസ് സന്നിഹിതനായിരുന്നു.

 

സിൽവർ ജൂബിലി വർഷമായ ഈ സീസണിൽ മികച്ച ആസൂത്രണത്തോടു കൂടി വിപുലമായ ആഘോഷ പരിപാടികളാണ് നടത്തുകയെന്ന് ബേബി നീലാമ്പ്ര  അറിയിച്ചു. സിഫ്-ചാമ്പ്യൻസ് ലീഗിന്റെ 19ാമത് എഡിഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ജിദ്ദയിൽ പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദമായ ഫുട്ബോളിനെ പ്രവാസ ലോകത്തും പ്രഫഷണലിസത്തോടെ ജനകീയമായി  സംഘടിപ്പിക്കുന്നുവെന്നതിനാലാണ് ഈ സീസണിലും സിഫുമായി സഹകരിക്കാൻ ഈസ്റ്റീക്ക് പ്രചോദനമായതെന്ന്  നവാസ് മീരാൻ പറഞ്ഞു. മുൻ വർഷങ്ങളിലെ സിഫ് ചാംപ്യൻസ്‌ലീഗിലെ ജന പങ്കാളിത്തം അഭൂതപൂർവമായിരുന്നെന്നും പ്രവാസികൾക്കിടയിൽ സിഫിനുള്ള സ്വീകാര്യതയാണ് അത് സൂചിപ്പിക്കുന്നതെന്നും, സിഫ് പ്രസിഡന്റുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പിൽ  അദ്ദേഹം പറഞ്ഞു.

 

സിഫ്-ഈസ്റ്റീ  ചാംപ്യൻസ്‌ലീഗിന്റെ ഫിക്‌സ്ചർ താമസിയാതെ പ്രസിദ്ധീകരിക്കുമെന്ന് ബേബി നീലാമ്പ്ര അറിയിച്ചു.

October 06, 2019, 16:28 pm

Advertisement