7 Tuesday
July , 2020
6.55 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

വ്യഭിചാരത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ; ഈജിപ്തിൽ ബെല്ലി ഡാൻസറിന് മൂന്നുവർഷം തടവും പിഴയും


 

ഈജിപ്തിലെ പ്രമുഖ ബെല്ലി ഡാൻസറിന് മൂന്നുവർഷം തടവും മൂന്നുലക്ഷം ഈജിപ്ഷ്യൻ പൗണ്ട് പിഴയും. സമ എൽ മസ്രിക്കാണ് ടിക്ക് ടോക്ക് വീഡിയോയുടെ പേരിൽ പണികിട്ടിയത്. വ്യഭിചാരത്തിന് ആളുകളെ പ്രേരിപ്പിച്ചെന്നും അസാന്മാർ​ഗികക്കുറ്റം ചുമത്തിയുമാണ് കോടതി ശിക്ഷ വിധിച്ചത്. ടിക്ക് ടോക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ പേരിൽ സമയെ ഏപ്രിലിൽ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പ്രസ്തുത വീഡിയോ മോഷണം പോയതാണെന്നും തന്റെ അറിവില്ലാതെയാണ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് 42കാരിയായ സമയുടെ വാദം.

 

 

രാജ്യത്തെ കുടുംബമൂല്യങ്ങൾ ലംഘിക്കുന്നതാണ് സമയുടെ വീഡിയോകളെന്ന് കെയ്റോ കോടതി ശിക്ഷ വിധിക്കവെ പ്രസ്താവിച്ചു. അസാന്മാർ​ഗികത ചെയ്യാൻ ആഹ്വാനം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് സമ സാമൂഹികമാധ്യമങ്ങൾ ഉപയോ​ഗിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

 

 

ഇന്റർനെറ്റ് ഉപയോ​ഗം സെൻസർ ചെയ്യുന്നതിന് സർക്കാരിന് അധികാരം നൽകുന്ന സൈബർ നിയമം 2018ലാണ് ഈജിപ്ത് കൊണ്ടുവന്നത്. കുറ്റക്കാർക്ക് രണ്ടുവർഷം തടവും മൂന്നുലക്ഷം ഈജിപ്ഷ്യൻ പൗണ്ട്സ് പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പ്രസ്തുത നിയമം. സാമൂഹികമാധ്യമങ്ങളിലൂടെ വ്യഭിചാരം പ്രോൽസാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഏതാനും മാസങ്ങൾക്കിടെ നിരവധി ടിക് ടോക്ക്, ഇൻസ്റ്റ​ഗ്രാം, യുട്യൂബ് അക്കൗണ്ട് ഉടമകളായ സ്ത്രീകളെ ഈജിപ്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

June 28, 2020, 18:51 pm

Advertisement