24 Friday
September , 2021
11.03 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

യുഎസ് ഓപണിൽ ചരിത്രമെഴുതി എമ്മ റാഡുകാനു



യുഎസ് ഓപണിൽ ചരിത്രമെഴുതി ബ്രിട്ടീഷ് കൗമാരതാരം എമ്മ റാഡുകാനു. യോ​ഗ്യതാമൽസരം കളിച്ച് അർഹത നേടി ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ യുഎസ് ഓപൺ വനിതാ സിം​ഗിൾസ് കിരീടം സ്വന്തമാക്കിയാണ് എമ്മാ റാഡുകാനു ചരിത്രമെഴുതിയത്. കനേഡിയൻ കൗമാരതാരം ലെയ്ല ഫെർണാണ്ടസിനെ 6-4, 6-3 എന്ന പോയിന്റുകൾക്ക് കീഴടക്കിയാണ് 18കാരിയായ എമ്മ വിസ്മയകരമായ നേട്ടം കൊയ്തത്.

 

150ാം റാങ്കുകാരിയായ എമ്മാ റാഡുകാനു ന്യൂയോർക്കിൽ കളിച്ച 20 സെറ്റുകളും വിജയിച്ചാണ് ഈ നേട്ടത്തിലേക്കെത്തിയത്. 2014ൽ സെറീന വില്യംസിന് ശേഷം ഒരു സെറ്റ് പോലും നഷ്ടപ്പെടാതെ സിം​ഗിൾസ് കിരീടം നേടുന്ന ആദ്യ താരം കൂടിയായി എമ്മ. 1999ൽ സറീന വില്യംസും(17), മാർട്ടിന ഹിൻജിസും(18)ഏറ്റുമുട്ടിയ സിം​ഗിൾസ് ഫൈനലിനു ശേഷം ഇതാദ്യമായാണ് രണ്ടു പുതുമുഖങ്ങൾ യുഎസ് ഓപണിന്റെ കലാശപ്പോരിൽ പോരടിച്ചത്.

 

1977ൽ വിർജിനിയ വേഡ് വിംബിൾഡണിൽ കിരീടം ചൂടിയ ശേഷം ഇതാദ്യമായ ​ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയെന്ന നേട്ടവും റാഡുകാനു സ്വന്തമാക്കി. 2004ൽ മരിയ ഷറപ്പോവ(17) വിംബിൾഡൺ സിം​ഗിൾസിൽ ജേതാവായ ശേഷം സുപ്രധാന ട്രോഫി കരസ്ഥമാക്കുന്ന പ്രായം കുറഞ്ഞ വനിതയെന്ന ഖ്യാതിയും എമ്മയുടെ പേരിലായി.

 

September 12, 2021, 10:20 am

Advertisement

Advertisement