13 Thursday
August , 2020
2.09 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു


തൃശൂര്‍: കഴിഞ്ഞ 18ന് ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജിലെ ബിടെക് വിദ്യാര്‍ഥിയെ കണ്ടെത്താന്‍ കഴിയാതായതോടെ പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

 

പത്തനാപുരം കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ സാബു ജോസഫിന്റെ മകന്‍ സെറില്‍ സാബുവിനെ (22) ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതായതോടെയാണ് പോലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. കോളജിലും വീട്ടിലും പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലാതിരിക്കെ സെറിലിന്റെ തിരോധാനം ദുരൂഹമായി തുടരുകയാണ്.

 

കാണാതായ ദിവസം അമ്മ വിളിക്കുമ്പോള്‍ ട്രെയിനില്‍ തൃശൂരിലെത്തിയെന്നും വൈകീട്ട് ആറുമണിയോടെ വീടെത്തുമെന്ന് അവസാനമായി സെറില്‍ പറഞ്ഞതത്രേ. പോലിസ് സെറിലിന്റെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ ഷൊര്‍ണൂരാണ് അവസാനം കണ്ടെത്തിയത്. പിന്നീട് ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്.

 

July 27, 2019, 20:48 pm

Advertisement

Advertisement