15 Sunday
December , 2019
8.09 AM
livenews logo
flash News
സവർക്കറെ അവഹേളിക്കരുത്; അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല: രാഹുൽ ​ഗാന്ധിയോട് ശിവസേന ത്രിപുര രാജകുടുംബാം​ഗം പൗരത്വ ബില്ലിനെതിരേ സുപ്രിംകോടതിയിൽ ഗം​ഗ ഘട്ടിന്റെ പടിക്കെട്ടിൽ തട്ടിവീണ് പ്രധാനമന്ത്രി; എഴുന്നേൽപ്പിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥർ മോദി സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹൈദരലി ഷിഹാബ് തങ്ങൾ; സമസ്ത പൗരത്വ സംരക്ഷണ സമ്മേളനത്തിൽ പ്രതിഷേധമിരമ്പി പൗരത്വ ഭേ​ദ​ഗതി ബില്ലിനെതിരേ സണ്ണി വെയ്ൻ; പ്രതിഷേധം പങ്കുവച്ചത് കുറിക്കുകൊള്ളുന്ന വീഡിയോയിലൂടെ സുദാൻ മുൻ പ്രസിഡന്റ് ഒമർ അൽ ബാഷിറിന് രണ്ടുവർഷം തടവ് പൗരത്വ ഭേദ​ഗതി നിയമം പിൻവലിക്കുമോ തുടരുമോ? ബുധനാഴ്ച അറിയാം ദുബയ് എത്തിസലാത്ത് മെട്രോ സ്റ്റേഷനിൽ 5ജി സൗകര്യം സദാചാര ​ഗുണ്ട എം രാധാകൃഷ്ണനെ പിന്തുണച്ച വി മുരളീധരനെ തടഞ്ഞ് വനിതാ മാധ്യമപ്രവർത്തകർ; ഒടുവിൽ പ്രസ്താവന പിൻവലിച്ചു കളഞ്ഞുകിട്ടിയ പണം പോലിസിലേൽപ്പിച്ചു; പ്രവാസി മലയാളിക്ക് ദുബയിൽ അം​ഗീകാരം

പെരുന്നാളിന് ഒറ്റ മണിക്കൂറിൽ ഈരാറ്റുപേട്ട പിരിച്ചത് 5.1 ലക്ഷം രൂപ; 10 ടണ്‍ ഭക്ഷണ സാധനങ്ങള്‍ നൽകി അജ്മി ഫുഡ്സ്

August 13, 2019, 11:20 am

ഷിയാസ് ബിൻ ഫരീദ്

 

കോട്ടയം: പ്രളയബാധിതരായി വടക്കൻ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി ഈരാറ്റുപേട്ടയുടെ പെരുന്നാൾ ദിവസത്തെ സാന്ത്വനം. ദുരിതാശ്വാസത്തിനായി ഇന്നലെ ഒരു മണിക്കൂർ കൊണ്ട് ഈ നാട് പിരിച്ചെടുത്തത് 5.1 ലക്ഷം രൂപ. ബലി പെരുന്നാൾ നിസ്കാരം കഴിഞ്ഞ് സ്ഥലത്തെ മഹല്ലുകളുടെ നേതൃത്വത്തിലുള്ള പൗരസമൂഹം നാട്ടിലെ വിവിധ പള്ളികളിൽ നടത്തിയ പിരിവിലാണ് ഇത്രയും രൂപ ലഭിച്ചത്. ഇതിൽ മൂന്നു മഹല്ലുകളിലൊന്നായ പുത്തൻപള്ളിയിൽ നിന്നു മാത്രം ലഭിച്ചത് ഒരു ലക്ഷത്തിലധികം രൂപയാണ്. ഇതാദ്യമായാണ് ഒരു ന​ഗരസഭയുടെ നേതൃത്വത്തിൽ ദുരിതാശ്വാസത്തിനായി ഇത്രയധികം തുക സമാഹരിക്കുന്നത്. 

 

കേരളത്തിലെ ഏറ്റവും ചെറിയ മുനിസിപാലിറ്റിയായ ഈരാറ്റുപേട്ടയിലെ യുവാക്കളും മധ്യവയസ്കരും കുട്ടികളുമെല്ലാമാണ് പള്ളികളിൽ പിരിവിന് നേതൃത്വം നൽകിയത്. 25 പള്ളികളിൽ നിന്നാണ് തുക സമാഹരിച്ചത്. ഈ പണം ഉപയോ​ഗിച്ച് ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങിയാണ് ക്യാംപുകളിലേക്ക് എത്തിക്കുക. ഇതു കൂടാതെ വീടുകളിൽ നിന്നും കളക്ഷൻ സെന്ററിലേക്ക് വിഭവ സമാഹകരണവും നടക്കും. ഇതിനായി ഷാദി മഹൽ ഓ‍ഡിറ്റോറിയത്തിൽ കളക്ഷൻ സെന്ററും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. 

25 ലോഡ് സാധനങ്ങളുമായി ലോറികൾ നാളെയും മറ്റന്നാളുമായി പുറപ്പെടും. വയനാട്, നിലമ്പൂർ, കോഴിക്കോട് അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളിലേക്കാണ് സാധനങ്ങൾ എത്തിക്കുകയെന്ന് സംഘാടകർ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. സാധനങ്ങൾ എത്തിക്കുക കൂടാതെ, വളണ്ടിയർ സേവനത്തിനും നിരവധി പേരാണ് സന്നദ്ധരായിട്ടുള്ളത്. ഇവർ പ്രളയം കീഴടക്കിയ വീടുകൾ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾക്കായി വിവിധയിടങ്ങളിലേക്ക് പുറപ്പെടും. 

 

അതേസമയം, മലബാർ മേഖലയിലെ പ്രളയ ദുരിതാശ്വാസത്തിന് കൈത്താങ്ങായി ഈരാറ്റുപേട്ട പൗരാവലി കൈകോർത്തപ്പോൾ ഇരട്ടിമധുരമായി നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരളത്തിലെ പ്രധാന ഫുഡ് പ്രൊഡക്റ്റ്സ് ബ്രാന്‍റായ 'അജ്മി ഫുഡ്സി'ന്റെ സഹായം. 10 ടൺ ഭക്ഷ്യ വസ്തുക്കളാണ് അജ്മി ഫുഡ്സ് നൽകുന്നത്. അജ്മി ഫുഡ്സിന്റെ കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ എംഡി കെ കെ അബ്ദുൽ ഖാദർ പ്രളയ ദുരിതാശ്വാസത്തിനായി രൂപീകരിച്ച ഈരാറ്റുപേട്ട കോഡിനേഷൻ സമിതിയുടെ ചെയർമാൻ മുഹമ്മദ് നദീർ മൗലവിക്ക് കൈമാറി. 

വിവിധ മഹല്ല് ഭാരവാഹികളായ പി ഇ മുഹമ്മദ് സക്കീർ, അനസ് കണ്ടത്തിൽ, കെ എം ജാഫർ, ഷിഹാബുദ്ദീൻ മൗലവി, ഹാഷിർ നദ്‌വി, അജ്മി സാരഥികളായ ഫൈസൽ, അഫ്സൽ, റാഷിദ് എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ വർഷം പ്രളയമുണ്ടായപ്പോൾ ഏതാണ്ട് 150ലേറെ ലോ‍‍ഡ് സാധനങ്ങളാണ് വിവിധ ക്യാംപുകളിലേക്ക് ഈരാറ്റുപേട്ടയിൽ നിന്ന് എത്തിച്ചത്. 

 

കൂടാതെ നാട്ടുകാരുടെ നേതൃത്വത്തിൽ വീട് വൃത്തിയാക്കലിനുള്ള വളണ്ടിയർമാരും സേവനപാതയിൽ സജീവമായിരുന്നു. വെള്ളക്കെട്ടിൽ വീണ് അപകടം പറ്റിയവരെ രക്ഷപെടുത്താനും മൃതദേഹങ്ങൾ കണ്ടെടുക്കാനുമായി വിവിധ സേനകൾ പോലും തോറ്റുപോയിടത്ത് നന്മക്കൂട്ടം എന്ന യുവകൂട്ടായ്മയും ശ്രദ്ധേയ സാന്നിധ്യം അറിയിച്ചിരുന്നു. 

August 13, 2019, 11:20 am

Advertisement