24 Monday
February , 2020
5.10 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്: ലൗജിഹാദ് ആരോപണത്തിനെതിരെ സഭാ മുഖപത്രം


കൊച്ചി: കേരളത്തിൽ​ ലൗ ജിഹാദ്​ നടക്കുന്നുണ്ടെന്നും ക്രിസ്ത്യൻ പെൺകുട്ടികളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്നുമുള്ള കത്തോലിക്ക സഭ സിനഡിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി സഭയുടെ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. മതരാഷ്​ട്രീയത്തിന്റെ പേരിൽ രാജ്യം നിന്നു​ കത്തുമ്പോൾ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങൾ പറഞ്ഞ്​ എരിതീയിൽ എണ്ണ ഒഴിക്കാതിരിക്കുക എന്നത്​ സാമാന്യ ബുദ്ധിയാണെന്ന് സത്യദീപം പറയുന്നു.

 

സഭയുടെ നിലപാടിൽ വിശ്വാസികൾക്ക്​ ആശങ്കയുണ്ട്. സഭാനിലപാട്​ മതസൗഹാർദ്ദം തകർക്കുമെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു. 2010ൽ ഹൈക്കോടതി ഇടപെട്ട്​ നടത്തിയ അന്വേഷണത്തിൽ ലൗ ജിഹാദ്​ ഇല്ലെന്ന്​ തെളിഞ്ഞതാണ്​. കൂടാതെ 2014ൽ ഉത്തർപ്രദേശ്​ കോടതിയും 2017ൽ സുപ്രീംകോടതിയും ഇക്കാര്യത്തിൽ ഇടപെടുകയും എൻഐഎ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. എന്നിട്ടും മതപരിവർത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളും ഉള്ളതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും സത്യദീപത്തിലെ ലേഖനത്തിൽ വ്യക്തമാക്കുന്നു. പ്രണയത്തിന്റെ പേരിൽ മുസ്​ലിം, ഹിന്ദു മതങ്ങളിൽ നിന്ന്​ ക്രിസ്​ത്യൻ മതത്തിലേക്ക്​ മതപരിവർത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന്​ സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു. 

മനുഷ്യരുടെ മുഖം നഷ്ടപ്പെട്ട ഭരണാധികാരികളാണ് ഇന്ത്യ ഭരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിൽ സഭയുടെ നിലപാട്​ വ്യക്തമാക്കണം. ഭേദഗതി നിയമത്തെ അനുകൂലിച്ച്​ പിഒസി ഡയറക്​ടർ ജന്മഭൂമി ദിനപത്രത്തിൽ ലേഖനമെഴുതിയത്​ ഗൗരവതരമാണെന്നും സത്യദീപത്തിൽ വന്ന ലേഖനത്തിൽ പറയുന്നു. തിരുവനന്തപുരം ആർച്ച്​ ബിഷപ്​ സൂസേപാക്യവും ലാറ്റിൻ കാത്തോലിക്​ സഭയും ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടാണ്​ എടുത്തിരിക്കുന്നത്​. എന്നാൽ മെത്രാൻ സിനഡിൽ കെസിബിസിയുടെ ഭാഗത്തു നിന്ന്​ നിയമത്തിനെതിരെ കാര്യമായ എതിർപ്പുണ്ടായിട്ടില്ലെന്നും ഇത്​ തിരുത്താൻ തയാറാവണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

 

എറണാകുളം- അങ്കമാലി അതിരൂപതയുടെ മുഖപത്രത്തിൽ തന്നെ ലൗജിഹാദ് ആരോപണത്തെ എതിർത്ത് കൊണ്ട് ലേഖനം വന്നത് സിനഡിന് കനത്ത തിരിച്ചടിയാണ്. മതാടിസ്ഥാനത്തിൽ പൗരന്മാരെ വിഭജിക്കുന്ന രാജ്യത്ത് പൗരത്വഭേദ​ഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചിരിക്കെയാണ് സിനഡ് ലൗജിഹാദ് കുപ്രചരണവുമായി രം​ഗത്തെത്തിയത്. ഇതിനു പിന്നിൽ മുൻ ഡിജിപി ടി പി സെൻകുമാർ ആണെന്ന ആരോപണം ഉയർന്നിരുന്നു. പൗരത്വപ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സഭയുടെ ഇത്തരമൊരു ആരോപണമെന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

 

ക​ഴിഞ്ഞദിവസം അതിരൂപത മേജർ ആർച്ച്​ ബിഷപ് കർദിനാൾ​ മാർ ജോർജ്​​ ആലഞ്ചേരിയുടെ നേതൃത്വത്തിൽ ചേർന്ന മെത്രാൻ സിനഡാണ്​ ലൗ ജിഹാദ്​ സംബന്ധിച്ച്​ ആരോപണവുമായി രം​ഗത്തു വന്നത്​. ലൗ ജിഹാദ്​ ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നുവെന്നും മതപരിവർത്തനം ലക്ഷ്യമാക്കി ക്രിസ്​ത്യൻ മതത്തിൽ പെട്ട പെൺകുട്ടികളെ വിവാഹം ചെയ്ത്​ മതം മാറ്റം നടത്തുന്നുവെന്ന ആരോപണമാണ്​ സിനഡിൽ ഉയർന്നത്​. ലൗജിഹാദ് ഇല്ലെന്ന് സർക്കാരും പൊലീസും കോടതിയും എൻഐഎയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പലപ്പോഴായി വ്യക്തമാക്കിയിരിക്കെയാണ് ഇത്തരമൊരു ആരോപണവുമായുള്ള സഭയുടെ രം​ഗപ്രവേശം.

January 17, 2020, 12:31 pm

Advertisement