31 Sunday
May , 2020
11.01 PM
livenews logo
flash News
കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശിനി പ്രവാസികളുടെ മടക്കം: കെഎംസിസിയുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ പറന്നുയരുമെന്ന് നേതാക്കള്‍ വീരേന്ദ്രകുമാര്‍ അനുസ്മരണം മലപ്പുറം കൊക്കൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു യുഎഇയില്‍ 661 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രണ്ടുമരണം ദുബയ് കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി അന്താരാഷ്ട്ര വിമാന സര്‍വീസ്‌ നിരോധനം ജൂണ്‍ 30 വരെ തുടരും സ്കൂട്ടർ ദേഹത്ത് തട്ടിയെന്ന്: അസമിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; നാല് പേർ അറസ്റ്റിൽ പാലത്തായി പീഡനം: വനിതാ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല നല്‍കണം; മുഖ്യമന്ത്രിക്ക് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ കത്ത് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പോലിസ് മുങ്ങി; ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി വീടെത്താന്‍ നടന്നത് 40 കിലോമീറ്റര്‍

ഏറ്റുമാനൂർ സ്കൂളിലെ ലൈം​ഗിക ചൂഷണം; പ്രതിയായ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമം


കോട്ടയം: ഏറ്റുമാനൂര്‍ സ്കൂളിലെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ പ്രതിയായ അധ്യാപകനെ സംരക്ഷിക്കാൻ അധികൃതരുടെ ശ്രമം. പരാതി പൂഴ്ത്തിവയ്ക്കാൻ മറ്റ് അധ്യാപകർ ശ്രമിച്ചെന്നാണ് വിവരം. പരാതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച സ്കൂളിലെ സീനിയര്‍ സൂപ്രണ്ടിനെ പ്രതി അടക്കമുള്ളവര്‍ പൂട്ടിയിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 

 

ലൈംഗിക ചൂഷണ പരാതിയിൽ സംഗീതാധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഗീതാധ്യാപകൻ ന​​രേ​​ന്ദ്ര​​ബാ​​ബു (51)വി​​നെയാണ് അറസ്റ്റ് ചെയ്തത്. പോ​​ക്സോ, പ​​ട്ടി​​ക​​ജാ​​തി- ​​വ​​ർ​​ഗ പീ​​ഡ​​ന നി​​രോ​​ധ​​ന നി​​യ​​മം എ​​ന്നീ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് അറസ്റ്റ്. കുട്ടികളുടെ പരാതി സ്കൂളിലെ സീനിയർ സൂപ്രണ്ട് പട്ടികജാതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതാണ് സ്കൂളിലെ മറ്റ് അധ്യാപകരെ ചൊടിപ്പിച്ചത്. 

 

സ്കൂളിലെ ആദിവാസി വിഭാഗക്കാരായ വിദ്യാർഥികളാണ് സംഗീതാധ്യാപകനെതിരെ പീഡന പരാതി ഉന്നയിച്ചത്. കു​​ട്ടി​​ക​​ൾ നേരത്തെ അ​​ധ്യാ​​പി​​ക​​യെയും പ്ര​​ധാനാ​​ധ്യാ​​പ​​ക​​നെ​​യും വി​​വ​​രം ധ​​രി​​പ്പി​​ച്ചിരുന്നു. എന്നാൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​ൻ പ്ര​​ധാനാധ്യാ​​പ​​ക​​ൻ ത​​യാ​​റാ​​യി​​ല്ല. സം​​ഗീ​​താ​​ധ്യാ​​പ​​ക​​ന്‍റെ ശ​​ല്യം രൂ​​ക്ഷ​​മായതോടെ ര​​ക്ഷിതാക്കളെ വി​​വ​​രം ധ​​രി​​പ്പി​​ക്കു​​ക​​യും പട്ടികജാതിക്ഷേമ വകുപ്പിനും കോ​​ട്ട​​യം എസ്പി​​ക്കും പ​​രാ​​തി ന​​ൽകുകയുമായിരുന്നു. 

 

പരാതി നല്‍കിയ കുട്ടികളെ ഇതിനു ശേഷം മാനസികമായി പീഡിപ്പിക്കാന്‍ മറ്റ് അധ്യാപകര്‍ ശ്രമിച്ചതായും പരാതി ഉയർന്നു. തുടർന്ന് ആദിവാസി വിഭാഗത്തിൽപെട്ട 96 വിദ്യാർഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങി. ഇവരെ തിരികെയെത്തിക്കാൻ ശ്രമം നടന്നെങ്കിലും മുഴുവൻ പേരും തിരിച്ചെത്തിയിട്ടില്ല. ഇടുക്കിയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ഊരുകളില്‍ നിന്നുള്ളവരാണ് ഈ വിദ്യാർഥികൾ. 

 

ആരോപണ വിധേയരായ നാല് അധ്യാപകരെ സ്ഥലം മാറ്റിയാല്‍ മാത്രമേ സ്‌കൂളിലേക്ക് തിരിച്ചു വരികയുള്ളൂവെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിലപാട്.

December 02, 2019, 13:27 pm

Advertisement