14 Thursday
November , 2019
4.29 PM
livenews logo
flash News
സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി സുദര്‍ശന്‍ പത്മനാഭന്‍ മിസോറമിലേക്ക് മുങ്ങി; നിയമപോരാട്ടത്തിന് ആക്ഷന്‍ കൗണ്‍സില്‍

നവജാത ശിശുവിന്റെ ശവസംസ്കാരത്തിന് സ്ഥലം വിട്ടുനൽകാതെ ന​ഗരസഭയുടെ ക്രൂരത; ഒടുവിൽ പൊലീസ് മുന്നിട്ടിറങ്ങി

November 08, 2019, 20:02 pm

കോട്ടയം: ഏറ്റുമാനൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ നഗരസഭ സ്ഥലം വിട്ടുനല്‍കിയില്ലെന്ന് ആരോപണം. നഗരസഭയുടെ നിസ്സഹകരണം മൂലം ഒടുവിൽ പൊലീസ് ഇടപെട്ടാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്. 36 മണിക്കൂര്‍ വൈകിയാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത്.

 

പൊലീസ് ഇടപെട്ടപ്പോള്‍ സ്ഥലം നല്‍കാന്‍ സമ്മതിച്ചെങ്കിലും സംസ്‌കാരത്തിന് ജീവനക്കാരെ വിട്ടുനല്‍കാന്‍ നഗരസഭ തയ്യാറായില്ല. തുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കുഴിയെടുക്കാനും സംസ്കരിക്കാനും മുന്നിട്ടിറങ്ങുകയായിരുന്നു.

 

ഇന്നലെ ഉച്ചയോടെയാണ് പ്രസവത്തോടെ കുട്ടി മരിച്ചത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനായി പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ഇടമില്ലെന്ന് പറഞ്ഞ് നഗരസഭാ അധികൃതര്‍ തിരിച്ചയക്കുകയായിരുന്നു.

 

മൃതദേഹം മറവ് ചെയ്യാനുള്ള അപേക്ഷ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് പൊലീസ് നല്‍കിയിരുന്നെങ്കിലും നഗരസഭ നടപടി സ്വീകരിച്ചില്ല. അതിരമ്പുഴ പഞ്ചായത്തിനു കീഴിലാണ് സംസ്‌കരിക്കേണ്ടതെന്നായിരുന്നു നഗരസഭയുടെ വാദം.

 

തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്തില്‍ നിന്നും കത്ത് വാങ്ങി ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ന​ഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

November 08, 2019, 20:02 pm

Advertisement