20 Monday
January , 2020
6.42 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

സുദാൻ മുൻ പ്രസിഡന്റ് ഒമർ അൽ ബാഷിറിന് രണ്ടുവർഷം തടവ്

December 14, 2019, 17:01 pm

സുദാൻ മുൻ പ്രസിഡന്റ് ഒമർ അൽ ബാഷിറിന് കള്ളപ്പണ, അഴിമതിക്കേസിൽ രണ്ടുവർഷം തടവുശിക്ഷ. ദർഫുർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന യുദ്ധക്കുറ്റത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ആവശ്യപ്പെടുന്ന ഒമർ അൽ ബാഷിറിനെതിരേ സുദാൻ കോടതികളിൽ ഇരിക്കുന്ന അനേക കേസുകളിലൊന്നിൽ മാത്രമാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഒമർ അൽ ബാഷിറിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു കൈമാറില്ലെന്നു സുദാൻ പട്ടാളം വ്യക്തമാക്കിയിട്ടുണ്ട്.

 


മൂന്നു പതിറ്റാണ്ട് നീണ്ട ഏകാധിപത്യ ഭരണത്തിനു ശേഷമാണ് ഒമർ അൽ ബാഷിർ പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാവുന്നത്. ഏപ്രിൽ മുതൽ 75കാരനായ ഒമർ അൽ ബാഷർ തടങ്കലിലാണ്. ജനാധിപത്യ സർക്കാർ രൂപീകരിക്കുമെന്ന സൈനിക വാ​ഗ്ദാനം പാഴായതിനെ തുടർന്നു സുദാനിൽ വീണ്ടും ജനപ്രക്ഷോഭം ശക്തിയാർജിച്ചിരുന്നു.

December 14, 2019, 17:01 pm

Advertisement