7 Tuesday
July , 2020
6.23 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

ഫേസ്ബുക്കും സരി​ഗമയും കൈകോർക്കുന്നു; സ്റ്റോറീസിലും പോസ്റ്റുകളിലും ഇനി ഒരുലക്ഷത്തിലധികം ​ഗാനങ്ങൾ ലഭ്യമാകും



ഫേസ്ബുക്കും ഇന്ത്യൻ ഓൺലൈൻ സം​ഗീത വെബ്സൈറ്റായ സരി​ഗമയും കൈകോർക്കുന്നു. ഇതോടെ ഫേസ്ബുക്ക് സ്റ്റോറീസിലും പോസ്റ്റുകളിലുമായി ഒരുലക്ഷത്തിലധികം ​ഗാനങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ ഡയറക്ടർ മനീഷ് ചോപ്ര അറിയിച്ചു.

 

സിനിമാ​ഗാനങ്ങൾ, ഭക്തി​ഗാനങ്ങൾ, ​ഗസൽ തുടങ്ങിയ വിഭാ​ഗങ്ങളിലായി 25 ഭാഷകളിലുള്ള ​പാട്ടുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഫേസ്ബുക്കിനു പുറമേ ഇൻസ്റ്റ​ഗ്രാമിലും ഈ സൗകര്യം ലഭ്യമാകും.

 

ടി സീരീസ്, യാഷ് രാജ് ഫിലിംസ്, സീ മ്യൂസിക് തുടങ്ങിയവയുമായി മുമ്പ് ഫേസ്ബുക്ക് സമാനകരാറൊപ്പിട്ടിരുന്നു. വാർണർ മ്യൂസിക്, യൂനിവേഴ്സൽ തുടങ്ങിയവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും ഫേസ്ബുക്ക് ചർച്ചകൾ നടത്തുന്നതായി ബ്ലൂംബർ​ഗ് റിപോർട്ട് ചെയ്തു.

 

June 03, 2020, 16:07 pm

Advertisement