18 Friday
September , 2020
1.58 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

റിലയൻസ് ജിയോയുടെ പത്തുശതമാനം ഓഹരി ഫേസ്ബുക്ക് സ്വന്തമാക്കി; നൽകിയത് 43574 കോടി രൂപ



റിലയൻസ് ജിയോയുടെ പത്തുശതമാനം ഓഹരി 43574 കോടി രൂപ മുടക്കി ഫേസ്ബുക്ക് സ്വന്തമാക്കി. ഒരു ചെറിയ ഓഹരിക്ക് സാങ്കേതിക കമ്പനി നൽകുന്ന വലിയ നിക്ഷേപവും ഇന്ത്യൻ സാങ്കേതിക മേഖലയിൽ നടക്കുന്ന വലിയ വിദേശ നിക്ഷേപവുമാണ് ഇതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രസ്താവനയിൽ വ്യക്തമാക്കി. ഡോളറൊന്നിന് 70 ഇന്ത്യൻ രൂപ എന്ന മൂല്യം കണക്കാക്കിയാണ് ഓഹരി വിറ്റതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പറയുന്നു. 9.99 ശതമാനം ഓ​ഹരിയാണ് ഇങ്ങനെ നൽകിയത്.

 

 

ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ജിയോ ഇന്ത്യൻ വിപണിയിലുണ്ടാക്കിയ വൻ മാറ്റങ്ങളോടുള്ള ആകർഷണവുമാണ് ഓഹരി വാങ്ങലിൽ പ്രതിഫലിക്കുന്നതെന്ന് ഫേസ്ബുക്ക് ഔദ്യോ​ഗിക വെബ്സൈറ്റിൽ പറയുന്നു.

 


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ മുദ്രാവാക്യം യാഥാർഥ്യമാക്കാൻ ഫേസ്ബുക്ക്-ജിയോ സഹകരണം വഴിവയ്ക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

 

April 22, 2020, 10:27 am

Advertisement

Advertisement