27 Saturday
November , 2021
5.09 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

ഫേസ്ബുക്ക് പേര് മാറ്റുന്നു; കമ്പനിയിൽ വൻ അഴിച്ചുപണിയെന്ന് റിപ്പോർട്ട്


 

സോഷ്യല്‍മീഡിയ ഭീമനായ ഫേസ്ബുക്ക് പേരു മാറുന്നതായി റിപ്പോർട്ട്. അടുത്തയാഴ്ച കമ്പനിയെ പുതിയ പേരില്‍ പുനര്‍നാമകരണം ചെയ്യാന്‍ പദ്ധതിയിടുന്നതായതാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ കൂടി ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയതായാണ് വിവരം.

 

ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരു ഉറവിടത്തെ ഉദ്ധരിച്ച് ഒക്ടോബര്‍ 19ന് ദി വെര്‍ജ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കമ്പനിയുടെ ബിസിനസുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ദി വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും ഫെയ്‌സ്ബുക്ക് പുറത്തിറക്കിയിട്ടില്ല.

 

ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് നടക്കുന്ന കമ്പനിയുടെ വാര്‍ഷിക കണക്റ്റ് കോണ്‍ഫറന്‍സില്‍ പേര് മാറ്റത്തെക്കുറിച്ച് സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഉടന്‍ തന്നെ ഫേസ്ബുക്ക് പരസ്യപ്പെടുത്തുമെന്നാണ് വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഒക്കുലസ് എന്നിവ അടങ്ങുന്ന കമ്പനിയുടെ സോഷ്യല്‍ മീഡിയ ആപ്പുകളില്‍ ഫേസ്ബുക്കിനെ മാത്രമാണ് റീബ്രാന്‍ഡിങ് ചെയ്യാന്‍ പോവുന്നതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

 

ഫേസ്ബുക്കിന്റെ ഭാവി മെറ്റാവേഴ്‌സ് ആശയത്തിലാണെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമൊക്കെ സാധിക്കുന്ന 'ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ്' ആണ് മെറ്റാവേഴ്‌സ്. കമ്പനിയുടെ ഒക്കുലസ് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളും സേവനവും പ്രസ്തുത ആശയം സാക്ഷാത്കരിക്കുന്നതില്‍ നിര്‍ണായകമാണ്.

 

പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്‌സ് നിര്‍മിക്കാനായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്. റീബ്രാന്‍ഡിങ്ങിലൂടെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, ഒക്കുലസ് തുടങ്ങിയ ഗ്രൂപ്പുകളുടെ മേല്‍നോട്ടം വഹിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

നിലവില്‍ ആളുകളില്‍ നിന്ന് ഫേസ്ബുക്ക് കടുത്ത വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് കമ്പനി ഇത്തരത്തില്‍ റീബ്രാന്‍ഡിങ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ കണ്ടന്റുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെക്കുറിച്ചും കമ്പനിയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാം ആപ്പ് മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി അടുത്തിടെ തീരുമാനം എടുത്തിരുന്നു.

 

ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കമ്പനിയുടെ മാത്രം പേരാണ് മാറ്റുക. ഫേസ്ബുക്ക് ആപ്പും സോഷ്യല്‍ മീഡിയയും അതേ പേരില്‍ തന്നെ തുടരും. ഇനി മുതല്‍ മെറ്റാവേഴ്‌സിന് പ്രാധാന്യം കൊടുത്ത് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഫേസ്ബുക്ക് കഴിഞ്ഞമാസം അറിയിച്ചിരുന്നു.

 

ഇതിനോടകം തന്നെ ഫേസ്ബുക്ക് വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), ഓഗ്മെന്റ്ഡ് റിയാലിറ്റി (ഒആര്‍) എന്നീ നൂതനസാങ്കേതിക വിദ്യകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. മെറ്റാവേഴ്‌സിന് കൂടുതല്‍ ബലമേകാനായി യൂറോപ്യന്‍ യൂണിയനില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 10,000 തൊഴിലവസരം സൃഷ്ടിക്കാനാണ് പദ്ധതി. ജൂലൈ മുതലാണ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മെറ്റാവേഴ്‌സ് എന്ന പദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

October 20, 2021, 22:07 pm

Advertisement

Advertisement