25 Monday
May , 2020
4.29 PM
livenews logo
flash News
സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് ഈദുൽ ഫിത്വർ: ഷാർജ ഭരണാധികാരി 108 തടവുകാർക്ക് മോചനം നൽകി

മഹാരാഷ്ട്ര എംഎംല്‍എയുടെ അണികള്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന് പ്രതീഷ് വിശ്വനാഥ്; നുണ ചീറ്റിയപ്പോള്‍ ട്വീറ്റ് മുക്കി


മഹാരാഷ്ട്ര എംഎല്‍എ അബൂ ആസിം അസ്മിയുടെ അണികള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചെന്ന വ്യാജ പ്രചരണവുമായി വിദ്വേഷ പ്രചാരകനും തീവ്ര ഹിന്ദുത്വവാദിയുമായ പ്രതീഷ് വിശ്വനാഥ്. ട്വിറ്ററിലൂടെയായിരുന്നു പ്രതീഷിന്റെ വ്യാജ പ്രചരണം. എന്നാല്‍ വീഡിയോയില്‍ അങ്ങനൊരു മുദ്രാവാക്യം ആരും വിളിക്കുന്നില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയതോടെ പ്രതീഷ് വിശ്വനാഥ് വിവാദ ട്വീറ്റ് മുക്കി തടിയൂരി. 

 

'ശിവസേനയ്ക്ക് എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്. ഇത് അബൂ അസ്മി. മഹാരാഷ്ട്ര മഹാവികാസ് അഖാഡി സര്‍ക്കാരിലെ എംഎല്‍എ. അയാളുടെ സാന്നിധ്യത്തില്‍ അണികള്‍ പാകിസ്താന്‍ സിന്ദാബാദ് വിളിക്കുന്നു. ഇത്തരം പാക് അനുകൂലികളുമായി ഉദ്ധവ് താക്കറെ യോജിപ്പിലെത്തിയോ? പരിതാപകരം- എന്നാണ് പ്രതീഷ് വിശ്വനാഥ് ട്വീറ്റ് ചെയ്തത്. 

എന്നാല്‍ 'അവര്‍ സാജിദ് ഭായ് സിന്ദാബാദ്' എന്നാണ് വിളിക്കുന്നതെന്നും പാകിസ്താന്‍ സിന്ദാബാദ് എന്നല്ലെന്നും ഇതിനടിയില്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടി. 'ഈ വീഡിയോ നീക്കം ചെയ്യണം, ഇത് ശരിയായ വഴിയല്ല, നമ്മള്‍ ശരിയായ വഴിക്ക് പോരാടുന്നവരാണ്. വെല കളയല്ലേ പ്ലീസ്, നമുക്ക് ശരിയാവേണ്ടതുണ്ട്'- എന്നാണ് ഒരു കമന്റ്. സോഷ്യല്‍മീഡിയയിലൂടെ നിരന്തരം വിദ്വേഷവും മുസ്‌ലിം വിരുദ്ധതതയും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥ് ഒടുവില്‍ ട്വീറ്റ് ചീറ്റിയപ്പോള്‍ നീക്കം ചെയ്യുകയായിരുന്നു.

 

അതേസമയം, തന്റെ പേരില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് അബൂ അസ്മി രംഗത്തെത്തി. സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയായ അബൂ അസ്മി കടന്നുവരുമ്പോള്‍ ആളുകള്‍ പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിക്കുന്നു എന്ന വ്യാജ ആരോപണം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ മാസം 14ന് മുംബൈയിലെ ഒരു റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഇവിടെ നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനില്‍ മടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളെ യാത്രയാക്കാന്‍ എത്തിയതായിരുന്നു അബൂ ആസിം അസ്മി. 

ഇദ്ദേഹം നടന്നുവരുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്ന ഒരാള്‍ 'അബൂ ആസിം അസ്മി സിന്ദാബാദ്', 'മുംബൈ പൊലീസ് സിന്ദാബാദ്', 'സാജിദ് ഭായ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചുകൊടുക്കുകയും ട്രെയിനിനുള്ളില്‍ ഉള്ളവര്‍ ഇതേറ്റു പറയുകയും ചെയ്യുന്ന ചെയ്യുന്ന വീഡിയോ ആണ് പ്രചരിച്ചത്. മുദ്രാവാക്യങ്ങള്‍ കൃത്യമായി കേള്‍ക്കാമെന്നിരിക്കെ ഇത് പാകിസ്താന്‍ സിന്ദാബാദ് എന്നാണ് എന്നായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളുടെ പ്രചരണം. മുംബൈയിലെ വഡാല റെയില്‍വേ സ്റ്റേഷനിലാണ് ഇതെന്നായിരുന്നു ഭൂരിഭാഗം വ്യാജ പ്രചരണ പോസ്റ്റുകളിലും പറഞ്ഞിരുന്നത്. 

 

പാകിസ്താന്‍ അനുകൂല മുദ്രാവാക്യമൊന്നും അവിടെ ആരും വിളിച്ചില്ലെന്നും താന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ മുംബൈ പൊലീസ് അവിടെ ഉണ്ടായിരുന്നതായും അവര്‍ എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ടെന്നും അബൂ അസ്മി പറഞ്ഞു. അങ്ങനെയെന്തെങ്കിലും മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍ മുംബൈ പൊലീസിന് നടപടിയെടുക്കാമല്ലോയെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ ചിലരുടെ ട്വീറ്റുകളും അദ്ദേഹം പങ്കുവച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇത്തരം വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

May 19, 2020, 21:27 pm

Advertisement