24 Friday
September , 2021
11.41 PM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ഇത് വാരിയംകുന്നനല്ല; സോഷ്യൽമീഡിയയിലും വിക്കിപ്പീഡിയിലും പ്രചരിക്കുന്നത് വ്യാജ ചിത്രം


കോഴിക്കോട്: മലബാര്‍ പോരാട്ട നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. സോഷ്യൽമീഡിയയിൽ കാലങ്ങളായി പ്രചരിക്കുന്ന ഈ ചിത്രം കഴിഞ്ഞദിവസം പ്രമുഖ മാധ്യമങ്ങളടക്കം വാർത്തയ്ക്കൊപ്പം നൽകിയിരുന്നു. ചെറിയ താടിയും തലപ്പാവുമുള്ള ഒരാളുടെ ചിത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

 

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്നതും ഈ തെറ്റായ ചിത്രമാണ്. യഥാർഥത്തിൽ ഈ ചിത്രം മലബാർ പോരാട്ടത്തിലെ മറ്റൊരു നായകനായ ആലി മുസ്‌ലിയാരുടെ മകന്‍ അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുടേതാണ്.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രം എവിടെയും ലഭ്യമല്ല. അദ്ദേഹത്തിന്റെ രൂപത്തെ കുറിച്ച് പറയുന്ന ചരിത്ര ​ഗ്രന്ഥങ്ങളെയും മറ്റും ആസ്പദമാക്കി ചില ചിത്രകാരന്മാർ അവരുടെ ഭാവനയിൽ വരച്ച ചിത്രങ്ങൾ മാത്രമാണുള്ളത്. 

 

കള്ളി മുണ്ടും മേൽക്കുപ്പായവും ചുവന്ന തുർക്കിത്തൊപ്പിയുമണിഞ്ഞ് അതിനു ചുറ്റും പച്ച ഉറുമാൽ കെട്ടി കൈയിൽ വാളുമായി നിൽക്കുന്ന രീതിയിലാണ് ഇതൊക്കെയും. യഥാർഥ വാരിയംകുന്നന്റെ വേഷവും മറ്റും ഇതായിരുന്നു എന്നാണ് ചരിത്ര​​ഗ്രന്ഥങ്ങളിലുള്ളത്. 

കുറേ കാലം ആലി മുസ്‌ലിയാരുടെ ഫോട്ടോ ആണ് വാരിയംകുന്നന്റെ ഫോട്ടോ ആയി പ്രചരിച്ചിരുന്നത്. ബ്രിട്ടീഷുകാരാൽ കൊല്ലപ്പെടുമ്പോൾ ഏകദേശം 45 വയസ് മാത്രമായിരുന്നു വാരിയംകുന്നത്ത് കു‍ഞ്ഞഹമ്മദ് ഹാജിയുടെ പ്രായം. 

 

എന്നാൽ വയോധികനായ, ആലി മുസ്‌ലിയാരുടെ മകന്റെ ചിത്രം വാരിയംകുന്നന്റേതായി പല പോസ്റ്ററുകളിലും പത്ര-ഓൺലൈൻ വാർത്തകളിലുമടക്കം പ്രസിദ്ധീകരിച്ചുവരികയാണ്.

ആലി മുസ്‌ലിയാരുടെ കുടുംബത്തെ കുറിച്ച് പഠനം നടത്തിയ ആൾ അദ്ദേഹത്തിന്റെ മകൻ്റെയും മകളുടെയും ഫോട്ടോ തൻ്റെ ലേഖനത്തിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഈ ചിത്രം പുറത്തുവരുന്നത്. എന്നാൽ പിന്നീട് വാരിയംകുന്നന്റെ പേരിൽ ചിലർ പ്രചരിപ്പിക്കുകയായിരുന്നു. 

 

കഴിഞ്ഞദിവസം, മലബാര്‍ സമരത്തിന്റെ നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള 387 ‘മാപ്പിള രക്തസാക്ഷിക’ളുടെ പേര് സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നീക്കം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

ഇതിനു പിന്നാലെയായിരുന്നു സോഷ്യൽമീഡിയകളിലും വാര്‍ത്തകളിലും കുറിപ്പുകളിലുമൊക്കെയായി തെറ്റായ ചിത്രം വീണ്ടും കാണാനായത്.

August 25, 2021, 17:32 pm

Advertisement

Advertisement