25 Saturday
September , 2021
1.10 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

'റാബിയ സൈഫിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നത് മേലുദ്യോഗസ്ഥർ'; സിബിഐ അന്വേഷണം വേണമെന്ന് കുടുംബം


 

ഡല്‍ഹിയിലെ മുസ്‌ലിം സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥയായ റാബിയ സൈഫിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കിയും അവയവങ്ങൾ ഛേദിക്കപ്പെട്ടും ക്രൂരമായി കൊലപ്പെടുത്തിയതിൽ മേലുദ്യോ​ഗസ്ഥർക്കെതിരെ ​ഗുരുതര ആരോപണവുമായി കുടുംബം. റാബിയ സൈഫിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത് രണ്ട് മേലുദ്യോഗസ്ഥരാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവർ ഒളിവിലാണെന്നും കുടുംബം പറഞ്ഞു.

 

50 ഓളം മുറിവുകളാണ് യുവതിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. സ്തനങ്ങൾ ഉള്‍പ്പെടെ മുറിച്ചു മാറ്റിയും സ്വകാര്യഭാ​ഗങ്ങൾ വികൃതമാക്കിയും കൊലപ്പെടുത്തിയിട്ടും പൊലീസ് മൗനം പാലിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം തിരക്കിട്ട് പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണവും റീ പോസ്റ്റ്‌മോര്‍ട്ടവും വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

 

ലജ്പത് ന​ഗർ ജില്ലാ മജിസ്ട്രേറ്റിനും കൊലയിൽ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലായിരുന്നു റാബിയ ജോലി നോക്കിയിരുന്നത്. നാല് മാസം മുമ്പാണ് റാബിയെ ഇവിടെ നിയോ​ഗിക്കപ്പെട്ടത്. ഇവിടെ കോടിക്കണക്കിനു രൂപ സൂക്ഷിക്കുന്ന ഒരു രഹസ്യ അറയുണ്ടെന്നും ദിവസവും കൈക്കൂലിയായി ലഭിക്കുന്ന മൂന്നും നാലും ലക്ഷം രൂപ അറയിലേക്കാണ് മാറ്റുന്നതെന്നും റാബിയ തന്നോടും ഭാര്യയോടും വെളിപ്പെടുത്തിയിരുന്നതായി പിതാവ് സമീദ് അഹമ്മദ് പറഞ്ഞിരുന്നു.  

 

ആ​ഗസ്റ്റ് 26നാണ് റാബിയ സൈഫിയെ ഫരീദാബാദിൽ ക്രൂര ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്നത്തേയും പോലെ അന്നും ജോലിക്കായി വീട്ടിൽ നിന്നും ഇറങ്ങിയ റാബിയ മടങ്ങിവന്നില്ല. എട്ട് മണി കഴിഞ്ഞ് വിളിച്ചുനോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഉടൻ തന്നെ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയെങ്കിലും അകത്തേക്ക് കടത്തിവിടാൻ അവിടുള്ളവർ തയാറായില്ല- ബന്ധുവായ മോനിഷ് പറഞ്ഞു.

 

സന്ദർശകരുടെ രജിസ്റ്റർ കാണിക്കാമോ എന്ന് ചോദിച്ചെങ്കിലും സുരക്ഷാ ജീവനക്കാരൻ സമ്മതിച്ചില്ല. തുടർന്ന് രാത്രി 10ഓടെ റാബിയയുടെ സഹപ്രവർത്തകയെ വിളിച്ചു നോക്കിയപ്പോൾ, ബോസിന്റെ കേസുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിന്റെ ഭാ​ഗമായി പൊലീസ് സ്റ്റേഷൻ വരെ പോയതാണെന്നും ഉടൻ മടങ്ങിയെത്തുമെന്നുമായിരുന്നു മറുപടി. എന്നാൽ, ഞങ്ങളുടെ കാത്തിരിപ്പ് വെറുതെയായിരുന്നു. അവൾ മടങ്ങിവന്നില്ല.

 

പിറ്റേന്ന് രാവിലെ രണ്ട് പൊലീസുകാർ വീട്ടിലെത്തി റാബിയയുടെ മൃതദേഹം കണ്ടെത്തിയെന്നും വന്ന് നോക്കാനും പറയുകയായിരുന്നു. പോയി നോക്കിയപ്പോഴാണ് ഞങ്ങൾ ഞെട്ടിയത്. റാബിയയുടെ സ്തനങ്ങൾ രണ്ടും മുറിച്ചുമാറ്റിയിരുന്നു. സ്വകാര്യഭാ​ഗങ്ങൾ വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്ത് അറുത്തും ശരീരമാകെ കുത്തുകളേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

 

തുടർന്ന്, മേലുദ്യോ​ഗസ്ഥർക്കെതിരെ പരാതിയുമായി സം​ഗം വിഹാർ പൊലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും അത് സ്വീകരിക്കാൻ അവർ തയാറായില്ലെന്നും കുടുംബം പറയുന്നു. എന്നാൽ പിന്നീട് കേസിൽ ഒരാൾ അറസ്റ്റിലായെന്ന വാദവുമായി പൊലീസെത്തുകയായിരുന്നു. 

 

റാബിയയുടെ കൊലപാതകത്തിന്റെ കുറ്റമേറ്റ നിസാമുദ്ദീൻ എന്നയാൾ അന്നേദിവസം പൊലീസിൽ കീഴങ്ങിയെന്നും യുവതിയുടെ ഭർത്താവാണ് താനെന്ന് ഇയാൾ അവകാശപ്പെട്ടതായും പൊലീസ് പറയുന്നു. ഹരിയാനയിലെ ഫരീദാബാദിലെ സൂരജ് കുണ്ട് റോഡിൽ വച്ച് താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് നിസാമുദ്ദീൻ പൊലീസിനോട് പറഞ്ഞതത്രേ. ബലാത്സംഗം നടന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.

 

അറസ്റ്റിലായ നിസാമുദ്ദീനുമായി ഇവരുടെ വിവാഹം നടന്നിരുന്നു. ഇതിന് ശേഷവും മറ്റു പുരുഷന്‍മാരുമായി ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് നിസാമുദ്ദീന്‍ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ വാദം തള്ളുകയാണ് കുടുംബം ചെയ്യുന്നത്. കേസ് വഴിതിരിച്ചുവിടാനുള്ള ​ഗൂഢാലോചനയാണ് പൊലീസ് നടത്തുന്നതെന്നും വ്യാജ കഥ മെനയുകയാണെന്നും കുടുംബം ചൂണ്ടിക്കാട്ടി. 

 

മകളും നിസാമുദ്ദീനും തമ്മിൽ വിവാഹം കഴിച്ചതിന്റെ യാതൊരു തെളിവുകളും നൽകാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് പിതാവ് പറയുന്നു. ആ​​ഗസ്റ്റ് 26ന് കീഴടങ്ങിയ പ്രതിയെ പിറ്റേന്നെങ്കിലും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യേണ്ട പൊലീസ് എട്ടുദിവസം കഴിഞ്ഞിട്ടും ഇതിനു തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ജാമിഅ മില്ലിയ ഇസ്‌ലാമിയയിലാണ് റാബിയ പഠനം പൂർത്തിയാക്കിയത്. ഇതിനു ശേഷം സിവിൽ ഡിഫൻസ് ഓഫിസറായി ജോലി ലഭിക്കുകയായിരുന്നു.

September 05, 2021, 18:14 pm

Advertisement

Advertisement