18 Friday
September , 2020
10.07 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

പിതാവിന്റെ ഘാതകർക്ക് മാപ്പ് നൽകുന്നതായി ഇസ്താംബൂൾ എംബസിയിൽ കൊല്ലപ്പെട്ട ജമാൽ ഖഷ​ഗ്ജിയുടെ മകൻ


 

ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽ വച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷ​ഗ്ജിയുടെ ഘാതകർക്ക് മാപ്പ് നൽകുന്നതായി മകൻ. സലാഹ് ഖഷ​ഗ്ജിയാണ് താനും കുടുംബവും പിതാവിന്റെ ഘാതകർക്ക് മാപ്പ് നൽകുന്നതായി പ്രസ്താവിച്ചത്. അനു​ഗ്രഹീത റമദാനിലെ ഈ രാവിൽ ഒരുവൻ പൊറുത്തുകൊടുക്കുകയും ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്യുന്നുവോ അവർക്ക് അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുമെന്ന വാചകം തങ്ങൾ സ്മരിക്കുകയാണെന്നും സലാഹ് ഖഷ​ഗ്ജി പറയുന്നു.

 

വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിശിത വിമർശകനുമായിരുന്ന ജമാൽ ഖഷ​ഗ്ജി 2018ലാണ് കൊല്ലപ്പെട്ടത്. പുനർവിഹാത്തതിനുള്ള രേഖകൾ ശരിയാക്കുന്ന ആവശ്യത്തിന് കോൺസുലേറ്റിൽ എത്തിയ ജമാൽ ഖഷ​ഗ്ജിയെ സൗദിയിൽ നിന്നെത്തിയ ഏജന്റുമാർ വധിക്കുകയും മൃതദേഹം ആസിഡൊഴിച്ചു നശിപ്പിക്കുകയുമായിരുന്നുവെന്നാണ് തുർക്കി പോലിസിന്റെ കണ്ടെത്തൽ. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കൊടുവിൽ സൗദി ഘാതകരെ പിടികൂടുകയും അഞ്ചുപേർക്ക് വധശിക്ഷയും മൂന്നുപേർക്ക് തടവും വിധിച്ചിരുന്നു.

 

 

(സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനൊപ്പം സലാഹ് ഖഷ​ഗ്ജി)

 

അതേസമയം ഖഷ​ഗ്ജിയുടെ ഘാതകർക്ക് മാപ്പ് കൊടുക്കാൻ ആർക്കും അവകാശമില്ലെന്ന് അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റിസ് കെം​ഗിസ് പറഞ്ഞു. ജമാൽ ഖഷ​ഗ്ജിക്ക് നീതി ലഭിക്കുന്നതു വരെ തങ്ങളുടെ പോരാട്ടം അവസാനിക്കില്ലെന്നും അവർ ട്വിറ്റിൽ വ്യക്തമാക്കി. ഹാറ്റിസുമായുള്ള വിവാഹത്തിന് രേഖകൾ ശരിയാക്കാൻ സൗദി കോൺസുലേറ്റിൽ എത്തിയപ്പോഴായിരുന്നു ജമാൽ ഖഷ​ഗ്ജി ക്രൂരമായി കൊല്ലപ്പെട്ടത്. ജമാൽ ഖഷ​ഗ്ജി പുറത്തുവരാത്തതിനെ തുടർന്ന് ഹാറ്റിസാണ് അപായ സൂചന മുഴക്കിയത്. ജമാൽ ഖഷ​ഗ്ജി പുറത്തേക്കു പോയെന്ന് തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹത്തിനു സമാനമായ വസ്ത്രം അണിയിച്ചൊരാളെ പുറത്തേക്ക് കൊണ്ടുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

 

തുർക്കി പോലിസ് നടത്തിയ അന്വേഷണത്തിൽ ജമാൽ ഖഷ​ഗ്ജിയെ കോൺസുലേറ്റിനുള്ളിൽ വച്ച് വധിക്കുകയും മൃതദേഹം മുറിച്ചു കഷ്ണങ്ങളാക്കിയ ശേഷം നിരവധി പ്ലാസ്റ്റിക് കവറുകൾക്കുള്ളിലാക്കി കോൺസുലേറ്റിനു സമീപമുള്ള സ്ഥാനപതിയുടെ ഔദ്യോ​ഗിക വസതിയിലെത്തിച്ച് ആസിഡ് ഒഴിച്ച് നശിപ്പിക്കുകയായിരുന്നുവെന്നും കണ്ടെത്തുകയുണ്ടായി. കുറ്റവാളികളെ വിട്ടുതരണമെന്ന് തുർക്കി ആവശ്യപ്പെട്ടെങ്കിലും സൗദി ഇക്കാര്യം തള്ളിക്കളയുകയും ചെയ്തു.

 

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥൻ അടക്കമുള്ള സംഘം രണ്ട് ചാർട്ടേഡ് വിമാനങ്ങളിൽ തുർക്കിയിലെത്തി കൊലപാതകം നടത്തി മടങ്ങുകയായിരുന്നുവെന്നും തുർക്കി കണ്ടെത്തി. ഇതുസംബന്ധിച്ച തെളിവുകൾ പുറത്തുവിട്ടതോടെയാണ് സൗദി ചോദ്യം ചെയ്യലിനിടെ ജമാൽ ഖഷ​ഗ്ജിയുമായി വാക്കേറ്റമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയത്. കിരീടാവകാശിയുടെയോ മറ്റ് ഭരണാധികാരികളുടെയോ അറിവോടെയല്ല കൊലപാതകവും മറ്റ് കൃത്യങ്ങളും നടന്നതെന്നും സൗദി വ്യക്തമാക്കിയിരുന്നു.

 


ജമാൽ ഖഷ​ഗ്ജിയുടെ വധത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്ന് സിഐഎ കണ്ടെത്തിയെങ്കിലും യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപ് റിപോർട്ട് തള്ളുകയാണുണ്ടായത്.

 

May 22, 2020, 14:44 pm

Advertisement

Advertisement