26 Tuesday
May , 2020
11.43 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും


 

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ദിവസവേതനക്കാരായ ഒരുലക്ഷം കുടുംബങ്ങൾക്ക് സഹായമെത്തിക്കാനുള്ള അമിതാഭ് ബച്ചന്റെ വി ആർ വൺ പദ്ധതിക്ക് കല്യാൺ ജൂവലേഴ്സിന്റെ പിന്തുണയും. മമ്മൂട്ടിയും മോഹൻലാലും രജനികാന്തും രൺബീർ കപൂറും ചിര‍ഞ്ജീവിയും പ്രിയങ്ക ചോപ്രയും ആലിയഭട്ടും, സോനാലി കുൽക്കർണിയും പ്രൊസെൻജിത് ചാറ്റർജിയും ശിവ രാജകുമാറും ദിൽജിത് ദോസാഞ്ചും അടങ്ങിയ ഇന്ത്യൻ താരനിരകളെ അണി നിരത്തി നിർമിച്ച ഹൃസ്വ വീഡിയോയിലൂടെയാണ് അമിതാഭ് ബച്ചൻ സഹായ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്.

 

 

അമിതാഭ് ബച്ചൻ ​കൂളിങ് ​ഗ്ലാസ് ചോദിക്കുന്നതും ഇതന്വേഷിച്ച് വീടിനുള്ളിൽ മറ്റുള്ളവർ തിരഞ്ഞുനടക്കുന്നതുമാണ് ദൃശ്യം. അവരവരുടെ വീടുകളിൽ നിന്നാണ് താരങ്ങൾ തങ്ങളുടെ ഭാ​ഗം ചിത്രീകരിച്ചുനൽകിയിരിക്കുന്നത്. ഇതുപിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. പ്രസൂൺ പാണ്ഡേയാണ് സംവിധായകൻ.

 

വീഡിയോയുടെ ഒടുവിൽ തൊഴിലാളികുടുംബങ്ങളെ പിന്തുണയ്ക്കേണ്ട ആവശ്യകതയെക്കുറിച്ചും കൊറോണക്കാലത്ത് സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കേണ്ടതിനെക്കുറിച്ചും അമിതാഭ് ബച്ചൻ വിവരിക്കുന്നുണ്ട്.

 


അമ്പതിനായിരം കുടുംബാം​ഗങ്ങൾക്കുള്ള സഹായം കല്യാൺ ജുവലേഴ്സ് ആണ് നൽകുന്നത്. സോണി പിക്ചേഴ്സ് നെറ്റ് വർക്സ് ഇന്ത്യയും ഹൃസ്വ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളായി. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് ഫാമിലി എന്ന പേരിൽ തയ്യാറാക്കിയ ഹൃസ്വചിത്രം സോണി പുറത്തുവിട്ടത്.

April 07, 2020, 17:21 pm

Advertisement