സ്വവര്ഗപ്രേമിയാണെന്നും നാട്ടുകാരിയുമായി ഇഷ്ടത്തിലാണെന്നും തുറന്നുപറഞ്ഞതിന്റെ പേരില്‍ സ്വന്തം സഹോദരിയില്‍ നിന്ന് ഭീഷണി നേരിടുന്നതായി ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദ്. പരാമര്‍ശത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുമെന്നും വീട്ടില്‍ നിന്നു പുറത്താക്കുമെന്നുമാണ് മൂത്ത സഹോദരിയുടെ ഭീഷണിയെന്നും അവര്‍ വ്യക്തമാക്കി.
തന്റെ തീരുമാനത്തിന് മാതാപിതാക്കളുടെ പിന്തുണയുണ്ട്. എന്നാല്‍ സഹോദരി എതിരു നില്‍ക്കുകയാണ്. സഹോദരന്റെ ഭാര്യയെ ഇഷ്ടമില്ലാത്തതിനാല്‍ സഹോദരനെ വീട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കിയ ആളാണ് സഹോദരി. ഇതേ അവസ്ഥ എനിക്കും ഉണ്ടാവുമെന്നാണ് അവരുടെ ഭീഷണി. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യമുള്ള മുതിര്‍ന്നയാളാണ് ഞാന്‍. അതിനാല്‍ ഞാനിക്കാര്യം പരസ്യപ്പെടുത്തുകയാണെന്നും അവര്‍ സണ്‍ഡേ എക്സ്പ്രസിനോടു പറഞ്ഞു.
May 19, 2019, 16:55 pm